പുരുഷന്‍റെ രതിമൂര്‍ച്ഛയും സ്ഖലനവും - അറിയേണ്ട ചില കാര്യങ്ങള്‍

പുരുഷന്‍റെ രതിമൂര്‍ച്ഛയും സ്ഖലനവും - അറിയേണ്ട ചില കാര്യങ്ങള്‍

തിങ്കള്‍, 5 നവം‌ബര്‍ 2018 (19:05 IST)
ലൈംഗിക ഉത്തേജനത്തിനോ ലൈംഗിക കേളിക്കോ ഒടുവില്‍ ശുക്ല സ്രാവത്തോടുകൂടി സംഭവിക്കുന്ന സുഖദമായ അനുഭവമാണ് പുരുഷന്‍റെ രതിമൂര്‍ച്ഛ. ലിംഗം ഉദ്ധരിച്ച് വേണ്ട രീതിയിലുള്ള ഉത്തേജനം ഉണ്ടായാല്‍ മാത്രമേ രതിമൂര്‍ച്ഛയും അതോടൊപ്പം ശുക്ല സ്ഖലനവും സംഭവിക്കുകയുള്ളൂ. ലിംഗോദ്ധാരണം വളരെ എളുപ്പം സംഭവിക്കാം എങ്കിലും നാം കരുതുന്നതുപോലെ ലഘുവായ ഒരു കാര്യമല്ല അത്.

ശരീരത്തിലെ മൂന്ന് സംവിധാനങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍ ഉണ്ടാവുന്ന സങ്കീര്‍ണ്ണമായ പ്രതിപ്രവര്‍ത്തനമാണ് ലിംഗത്തിന്‍റെ ഉയര്‍ച്ച. വാസ്കുലര്‍ വ്യവസ്ഥ, ആന്ത്രരിക ഗ്രന്ഥി വ്യവസ്ഥ, നാഡീവ്യൂഹ വ്യവസ്ഥ എന്നിവ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് പുരുഷന് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നതെന്ന് ശാസ്ത്രം പറയുന്നു.

ഒട്ടേറേ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ലിംഗോദ്ധാരണവും ലിംഗോദ്ധാരണ തകരാറുകളും ഇപ്പോഴും മുഴുവന്‍ പിടികിട്ടാത്ത പ്രശ്നമായി അവശേഷിക്കുകയാണ്. പരസ്യങ്ങളില്‍ കാണുന്ന ‘നീല’ഗുളികകള്‍ക്കൊന്നും ഈ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ലളിതമായി പറയുകയാണെങ്കില്‍ ലിംഗത്തിലെ ആര്‍ട്ടറികള്‍ വികസിക്കുകയും അതിലേക്ക് ശക്തമായി രക്തം ഇരച്ചുകയറി നിറയുകയും ചെയ്യുമ്പോഴാണ് ഉദ്ധാരണം ഉണ്ടാവുന്നത്. ഇതുമൂലം ലിംഗത്തിന്‍റെ ഇലാസ്തികതയുള്ള ടിഷ്യുകള്‍ കട്ടിയാവുന്നു. അതോടൊപ്പം തന്നെ ഒട്ടേറെ നാഡീവ്യൂഹ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടക്കുന്നു.

സ്ഖലനം

ലൈംഗിക ഉത്തേജനം അതിന്‍റെ പാരമ്യതയില്‍ എത്തുമ്പോഴാണ് സ്ഖലനം സംഭവിക്കുന്നത്. സുഷു‌മ്നാ നാഡിയിലെ റിഫ്ലക്സ് കേന്ദ്രങ്ങള്‍ ലിംഗാഗ്രത്തിലേക്ക് സ്ഖലനം നടത്താനുള്ള സിഗ്നലുകള്‍ അയയ്ക്കുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഖലനം ഉണ്ടാവുന്നത്.

ഇവിടേയും ഒട്ടേറെ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ഒരുമിച്ച് സംഭവിക്കുന്നു. വാസ് ഡിഫറന്‍സ് പ്രോസ്റ്റേറ്റ് അം‌പുള്ള സെമിനല്‍ വെസിക്കിള്‍സ് കൂടാതെ വേറെയും ചെറു ഗ്രന്ഥികള്‍ എന്നിവയില്‍ നിന്നുള്ള സ്രവങ്ങള്‍ മൂത്രക്കുഴലിലേക്ക് അരക്കെട്ടിലെ മസിലുകളുടെ സഹായത്തോടെ കുതിച്ചെത്തുന്നു.

മൂത്രക്കുഴലിന്‍റെ ആന്തരിക ഭാഗം സ്രവം കൊണ്ട് നിറഞ്ഞു കഴിഞ്ഞാല്‍ സുഷു‌മ്നാ നാഡിയിലെ പ്യൂഡന്‍റല്‍ നാഡികള്‍ വഴി സ്ഖലനത്തിനുള്ള സൂചനകള്‍ അയയ്ക്കുന്നു. മൂത്രക്കുഴലില്‍ മര്‍ദ്ദം കൂടിവരുമ്പോള്‍ ശുക്ലം ശക്തിയായി പുറത്തേക്ക് തെറിക്കുന്നു. ഇതാണ് സ്ഖലനം.

ശുക്ലം തെറിക്കലും സ്രവിക്കലും നിലനില്‍ക്കുന്ന ചെറിയ സമയമാണ് പുരുഷന്‍റെ രതിമൂര്‍ച്ഛ. സ്ഖലനം നടന്നു കഴിഞ്ഞാല്‍ ഒന്നോ രണ്ടോ മിനിറ്റു മാത്രമേ പുരുഷന് ഉദ്ധാരണം നിലനിര്‍ത്താനാവൂ.

ടെസ്റ്റിസ്റ്റിറോണ്‍ ഹോര്‍മോണിന്‍റെ പ്രവര്‍ത്തനമാണ് പുരുഷന്‍റെ ലൈംഗിക ആവേശത്തിന്‍റെ പ്രധാന നിദാനം. ഇതാകട്ടെ ഓരോ പുരുഷനിലും വ്യത്യസ്തമായിരിക്കുകയും ചെയ്യും. എന്നാല്‍ കുറഞ്ഞ ആത്മബലവും തന്നെക്കുറിച്ചുള്ള അപകര്‍ഷതയും ആണ് പലപ്പോഴും ലൈംഗിക ശേഷിക്കുറവിന് പ്രധാന കാരണമായി പറയുന്നത്.

ബള്‍ബോ കേവര്‍നെസ് മസിലുകളും ഇച്ചിയോ കേവര്‍നെസ് മസിലുകളുമാണ് പുരുഷ ലിംഗത്തിലുള്ളത്. ആദ്യം പറഞ്ഞ മസിലുകള്‍ പുറമേ കാണുന്ന ലിംഗത്തിലും രണ്ടാമത് പറഞ്ഞത് ശരീരത്തിനകത്തേക്ക് നില്‍ക്കുന്ന ലിംഗ ഭാഗത്തിലും കാണുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പോണ്‍ കാണാറുണ്ടെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ നിങ്ങളെ വലയ്‌ക്കുന്നുണ്ടാകും