Webdunia - Bharat's app for daily news and videos

Install App

മാങ്ങ കഴിച്ചാല്‍ അര്‍ബുദമുണ്ടാകില്ല!

ക്യാന്‍സറിന് മാങ്ങ ഉത്തമം?

Webdunia
ബുധന്‍, 28 മാര്‍ച്ച് 2018 (11:01 IST)
ഇത് മാങ്ങാക്കാലമാണ്. മാങ്ങകളെല്ലാം കായ്ച്ച് തുടങ്ങിയിരിക്കുന്നു. മാര്‍ക്കറ്റുകളില്‍ വിവിധയിനം മാങ്ങകള്‍ നിറഞ്ഞ് ചിരിക്കുകയാണ്. മാങ്ങാ പ്രിയര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. സ്തനാര്‍ബുദവും വന്‍‌കുടലിനുണ്ടാകുന്ന രോഗങ്ങളും ചെറുക്കാന്‍ മാങ്ങ ഗുണകരമാണത്രേ. 
 
ഒരു പരമ്പരാഗത ഫലവും ലോകത്തിന്‍റെ മിക്ക ഭാഗങ്ങളിലും ലഭ്യമാവുന്ന ഒന്നുമായിട്ടു കൂടി മാങ്ങയുടെ ആരോഗ്യ വശങ്ങളെക്കുറിച്ച് അധികമാര്‍ക്കും അറിയാനിടയില്ല. മാങ്ങ സുലഭമാണ്.  
 
അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ മാങ്ങയ്ക്കാകുമെന്ന് ടെക്സാസ് അഗ്രിലൈഫ് റിസര്‍ച്ച് കേന്ദ്രത്തിലെ ഫുഡ് ശാസ്ത്രജ്ഞരും കണ്ടെത്തിയിട്ടുണ്ട്. ആന്റി ഓക്സൈഡിന്റെ കാര്യത്തില്‍ വീഞ്ഞുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മുന്തിരിയേക്കാള്‍ നാലോ അഞ്ചോ മടങ്ങ് നല്ലത് മികച്ച ദേശീയ പഴമായ മാങ്ങയാണ്.  
 
വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്നൌ ഐ ടി ആര്‍ സിയിലെ ഗവേഷകര്‍ ഇത്തരത്തില്‍ ഒരു പഠനം നടത്തിയിരുന്നു. അര്‍ബുദം ബാധിച്ച ചുണ്ടെലികളില്‍ മാങ്ങ പരീക്ഷിച്ചപ്പോള്‍ അദ്ഭുതകരമായ മാറ്റങ്ങളാണ് അന്ന് കണ്ടെത്തിയത്‌. ചുണ്ടെലികളിലെ ട്യൂമര്‍ കോശങ്ങള്‍ക്കു ഗണ്യമായ കുറവുവന്നു. 
 
മാങ്ങയുടെ കാമ്പിലടങ്ങിയ ലൂപിയോള്‍ എന്ന രാസപദാര്‍ഥമാണു അര്‍ബുദത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നുവെന്നാണ് കണ്ടെത്തിയത്. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നതിന് പുറമേ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ലുപിയോള്‍ പരിഹാരമുണ്ടാക്കുമെന്നാണ് ഗവേഷകരും ഡോക്ടര്‍മാരും പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Healthy Drinking: അവിടെയൊക്കെ ഒരു പെഗ് 15 മില്ലി മാത്രമാണ്; എന്താണ് 'ആരോഗ്യകരമായ' മദ്യപാനം?

വൈദ്യപരിശോധനകള്‍ ഇല്ലാതിരുന്ന കാലത്ത് നാഡിമിടിപ്പ് നോക്കി രോഗങ്ങള്‍ കണ്ടെത്തിയിരുന്നതെങ്ങനെയെന്നറിയമോ?

സിയാലോറിയ എന്താണെന്നറിയാമോ, ഉറങ്ങുമ്പോള്‍ ഈ ബുദ്ധിമുട്ടുണ്ടോ

ലാവണ്ടർ പൂക്കളും നമ്മുടെ ആരോഗ്യവും; അറിയാം ഇക്കാര്യങ്ങൾ

വേഗത്തില്‍ വയസനാകാന്‍ ഫോണില്‍ നോക്കിയിരുന്നാല്‍ മതി! പുതിയ പഠനം

അടുത്ത ലേഖനം
Show comments