Select Your Language

Notifications

webdunia
webdunia
webdunia
webdunia

Masturbation in Women: സ്ത്രീകളും സ്വയംഭോഗവും; ഗുണങ്ങള്‍ ഇതൊക്കെയാണ്

സ്ത്രീകളുടെ ആരോഗ്യത്തെ സ്വയംഭോഗം മെച്ചപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിരവധി വന്നിട്ടുണ്ട്

Masturbation in Women: സ്ത്രീകളും സ്വയംഭോഗവും; ഗുണങ്ങള്‍ ഇതൊക്കെയാണ്
, ബുധന്‍, 18 ജനുവരി 2023 (11:09 IST)
Masturbation in Women: മലയാളികള്‍ക്ക് തുറന്നുസംസാരിക്കാന്‍ പൊതുവെ മടിയുള്ള വിഷയമാണ് ലൈംഗികത. എന്നാല്‍ ഒരു മനുഷ്യന് ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ലൈംഗിക സംതൃപ്തി. മനുഷ്യരില്‍ ലൈംഗിക സംതൃപ്തി നല്‍കുന്ന ഒരു രീതിയാണ് സ്വയംഭോഗം. എന്നാല്‍ സ്ത്രീകള്‍ക്കിടയില്‍ സ്വയംഭോഗത്തിനെതിരെ വളരെ തെറ്റായ ചിന്താരീതികള്‍ ഉണ്ട്. യഥാര്‍ഥത്തില്‍ പുരുഷന്‍മാരേക്കാള്‍ സ്വയംഭോഗം ഗുണം ചെയ്യുന്നത് സ്ത്രീകളിലാണ്. കൂടുതല്‍ ആലങ്കാരികമായി പറഞ്ഞാല്‍ സ്വയംഭോഗം സ്ത്രീകള്‍ക്ക് നല്‍കുന്നത് പരമമായ ആനന്ദമാണ്. 
 
സ്ത്രീകളുടെ ആരോഗ്യത്തെ സ്വയംഭോഗം മെച്ചപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിരവധി വന്നിട്ടുണ്ട്. കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ ടെന്‍ഷനും സമ്മര്‍ദ്ദവും അകറ്റാന്‍ സ്വയംഭോഗം സഹായിക്കും. സ്വയംഭോഗം ചെയ്യുന്ന സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഡോപമൈന്‍, എപ്പിനെഫ്രിന്‍ എന്നീ ഹോര്‍മോണുകള്‍ ശക്തമായ ലൈംഗിക അനുഭൂതിയാകും നല്‍കുക. അവ മാനസികമായ പിരിമുറുക്കം അകറ്റുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യും. ടെന്‍ഷന്‍ ഫ്രീ ടൂളാണ് സ്വയംഭോഗമെന്ന് പറയാം. 
 
നല്ല ഉറക്കത്തിനും സ്വയംഭോഗം സഹായിക്കും. ഉറക്കം സമ്മാനിക്കുന്ന ഓക്സിടോസിന്‍, ഡോപമൈന്‍, എന്‍ഡോര്‍ഫിന്‍ എന്നീ ഹോര്‍മോണുകളുകളും ഇതിനൊപ്പം ഉത്പാദിക്കപ്പെടും. ഇത് നല്ല ഉറക്കത്തിനും ശാന്തതയ്ക്കും കാരണമാകും. 
 
സ്വയംഭോഗം സ്ത്രീകളിലെ പെല്‍വിക് മസിലുകള്‍ക്ക് ഉത്തേജനം നല്‍കുകയും രക്തപ്രവാഹം വേഗത്തിലാക്കുകയും ചെയ്യും. ഇതുവഴി പങ്കാളിയുമായുള്ള ലൈംഗികബന്ധം ആനന്ദകരമാകും. ഈ സമയം യോനിയില്‍ കൂടുതല്‍ സ്രവങ്ങള്‍ ഉണ്ടാകുകയും അനാരോഗ്യകരമായ ബാക്ടീരിയകളെ പുറത്തേക്ക് തള്ളുകയും ചെയ്യും. യൂറിനറി ട്രാകറ്റ് ഇന്‍ഫെക്ഷന്‍ ഇതോടെ ഇല്ലാതാകുകയും ചെയ്യും.
 
സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാനും ഹൃദയാഘാത്തിനുള്ള പ്രതിരോധമായിട്ടും സ്ത്രീകളിലെ സ്വയംഭോഗം കരുതാം.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വയംഭോഗം ആരോഗ്യത്തിനു ദോഷം ചെയ്യുമോ? മാറ്റാം ഈ തെറ്റിദ്ധാരണകള്‍