മയൊണൈസ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത് വായിക്കാതെ പോകരുത്

ഞായര്‍, 19 മെയ് 2019 (16:49 IST)
മയൊണൈസിന്റെ മണം പോലും വായിൽ വെള്ളം നിറക്കും എന്ന് നമ്മളിൽ ചിലർ പറയാറുണ്ട്. ആധുനിക കാലത്തെ ജങ്ക് ഫുഡുകളിലെ പ്രധാന ചേരുവയും, കോമ്പിനേഷൻ സോസുമെല്ലാമാണ് മയൊണൈസ്, മയോനൈസ് വെറുതെ കഴിക്കാൻപോലും പലർക്കും ഇഷ്ടമാണ് എന്നാൽ ഇത് യഥേഷ്ടം അകത്താക്കുന്നതിന് മുൻപ് ഇക്കാര്യം ഒന്ന് അറിഞ്ഞോളു 
 
മയൊണൈസ് ഗുരുതര ക്യാൻസറിന് കാരണമാകുന്നു എന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. മയൊണൈസിൽ വൈറ്റനിംഗ് ഏജന്റായി ചേർക്കുന്ന രാസപദാർത്ഥങ്ങളാണ് ക്യാൻസറിന് കാരണമാകുന്നത്. സിഡ്നി സർവക്ലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ്, ഈ കണ്ടെത്തൽ. ഫുഡ് ആഡിക്റ്റീവുകളും, ക്രിത്രിമ നിറങ്ങളും ക്യാൻസറിലേക്കാണ് ആളുകളെ എത്തിക്കുക എന്ന് ഗവേഷകർ പറയുന്നു 
 
ടൈറ്റാനിയം ഡൈ ഓക്സൈഡ് നാനോ പാർട്ടിക്കിൾസ് അടങ്ങിയ ഫുഡ് ആഡിക്റ്റീവ് E171 ആണ് മയൊണൈസിലെ അപകടകാരി എന്ന് പഠനം പറയുന്നു. ചൂയിങ് ഗമ്മുകളിലും ഇതേ രാസപഥാർത്ഥത്തിന്റെ സനിധ്യം പഠനം കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തിൽ എത്തുന്നതോടെ കുടൽ വീക്കത്തിനും, വൻകുടലിലെയും മലശയത്തിലെയും ക്യാൻസറിനും കാരണമാകും. ഫ്രണ്ടിയേഴ്സ് ഇൻ ന്യൂട്രീഷൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലൈറ്റിട്ടാണോ ഉറങ്ങാറ് ? എങ്കിൽ ഇക്കാര്യം അറിയൂ !