Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓർമശക്തി വർദ്ധിപ്പിക്കണമോ? ഇവ കഴിക്കാം

ഓർമശക്തി വർദ്ധിപ്പിക്കണമോ? ഇവ കഴിക്കാം

അഭിറാം മനോഹർ

, വ്യാഴം, 27 ഫെബ്രുവരി 2020 (15:51 IST)
പരീക്ഷാകാലത്ത് മറ്റെന്തിനേക്കാളും കുട്ടികൾക്കും രക്ഷിതാക്കൾക്കും പേടി ഓർമശക്തിയെയാണ്. പഠിച്ച കാര്യങ്ങൾ മറന്നുപോകുമോ എന്ന ആശങ്കയാണ് രണ്ടുകൂട്ടർക്കും. എന്നാൽ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കാനും തലച്ചോറിനെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന ചില ഭക്ഷണപദാർഥങ്ങളുണ്ട്.

ഫൈറ്റോക്കെമിക്കൽസ് അടങ്ങിയ സ്ട്രോബെറി,ബട്ടർഫ്രൂട്ട്,ഓറഞ്ച്,നെല്ലിക്ക,പേരക്ക തുടങ്ങിയവ തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമശക്തി കൂട്ടുന്നതിനും ഉത്തമമാണ്. ബ്രക്കോളി, ബ്രസൽ, സ്പ്രൗട്ട്സ് തുടങ്ങിയ കടുംനിറങ്ങളിലെ ഇലവർഗങ്ങളാണ് ഓർമശക്തിക്ക് ഉപകരിക്കുന്ന മറ്റ് പദാർഥങ്ങൾ. ഇവ തലച്ചോറിന്റെ പ്രവർത്തനവേഗം വർദ്ധിപ്പിക്കും.ബ്രോക്കോളി വേവിച്ച് സലാഡ് രൂപത്തിൽ കുട്ടികൾക്ക് നൽകാവുന്നതാണ്.
 
ഒമേഗാ ഫാറ്റി ആസിഡ് 3 അടങ്ങിയിട്ടുള്ള കടൽ മത്സ്യങ്ങളായ അയല,മത്തി,ചൂര തുടങ്ങിയവയും തലച്ചോറിന്റെ പ്രവർത്തനത്തിന് ഉത്തമമാണ് ഇവയ്‌ക്ക് പുറമെ സോയാബീൻ,ബദാം,വാൽനട്ട് എന്നിവയിലും ഒമേഗാ 3 അടങ്ങിയിട്ടുണ്ട്. ചുവപ്പ് പച്ച നിറത്തിലുള്ള ചീരയും ഉത്തമമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ: ജപ്പാൻ തീരത്ത് കപ്പലിൽ കുടുങ്ങിയ 119 ഇന്ത്യക്കാരെ ഡൽഹിലെത്തിച്ചു