മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ പേന!
ലക്ഷണവും പേന, മാര്‍ഗവും പേന!
മിക്ക ആളുകള്‍ക്കും ഉള്ള ഒരു പ്രശ്നമാണ് മാന്‍സിക പിരിമുറുക്കം. ജോലിത്തിരക്ക്, ദാമ്പത്യ പ്രശ്നം എന്നിവയെല്ലാം ഇതിന് കാരണമാകാറുണ്ട്. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി പാട്ടു കേള്‍ക്കാനും സിനിമ കാണാനുമൊക്കെ വിദഗ്ധര്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍, ഇതിനായി ഒരു പേന കയ്യില്‍ വയ്ക്കാന്‍ ഉപദേശിക്കുന്നവര്‍ കുറവാണ്.
മാനസിക പിരിമുറുക്കത്തിന്റെ നില അറിയാനും അത് കുറയ്ക്കാനും സഹായിക്കുന്ന ഒരു പേന നെതര്‍ലന്‍ഡ്സിലെ ഡെല്‍ഫ്റ്റ് സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വികസിപ്പിച്ചിരുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ പേന തന്നെ ഉപയോഗിക്കാന്‍ കഴിയും.
മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോള്‍ മിക്ക ആളുകളും കയ്യില്‍ ഇരിക്കുന്ന പേന ചലിപ്പിക്കുന്നതിലൂടെയാണ് അത് വെളിവാക്കാറുള്ളത്. മാന്‍സിക പിരിമുറുക്കം ഉണ്ടെന്നുള്ളതിന്റെ തെളിവു കൂടിയാണ് ഇത്.
പേന ഉപയോക്താക്കള്‍ക്ക് പിരിമുറക്കത്തിന്റെ നിലയെ കുറിച്ചുള്ള ഫീഡ്ബാക്ക് നല്‍കുകയും മനോസംഘര്‍ഷം സൃഷ്ടിപരമായ രീതിയിലൂടെ ലഘൂകരിക്കാന്‍ സഹായിക്കുകയും ചെയ്യും.
പിരിമുറുക്കം മൂലം ഒരാള്‍ പേന അതിവേഗം ചലിപ്പിക്കുന്നു എന്നിരിക്കട്ടെ. ആസമയം, പേന സെന്‍സറിലൂടെ ഉപയോക്താവിന്റെ മനോനില തിരിച്ചറിഞ്ഞ് ചലിപ്പിക്കുന്നത് ദുഷ്‌കരമാക്കുന്നു. ഈ സമയം, മനോ സംഘര്‍ഷം മാറ്റിവച്ച് പതുക്കെ പേനയെ ചലിപ്പിക്കുന്നതിന് ശ്രമിച്ചാല്‍ അത് വിജയിക്കുകയും ചെയ്യുമത്രേ. ഏതായാലും ഈ പേനയുടെ ഉപയോഗം ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്.