Webdunia - Bharat's app for daily news and videos

Install App

ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം ?

Webdunia
വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (19:38 IST)
ശാരീരികവും മാനസികവുമായ വളര്‍ച്ചയ്‌ക്കും ഉന്മേഷത്തിനും പാല്‍ മികച്ച ആഹാരമാണ്. ദിവസവും ഓരോ ഗ്ലാസ് പാല്‍ കുടിക്കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് ഉന്മേഷം നല്‍കുകയും ചെയ്യും. പാലിൽ മാംസ്യം, കൊഴുപ്പ്, ധാതുക്കൾ, അന്നജം, കാൽസ്യം, ഫോസ്‌ഫറസ്, അയൺ തുങ്ങിയ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

പ്രോട്ടീന്‍, വിറ്റാമിന്‍ A, B1, B2, B12, D, പൊട്ടാസിയം, മഗ്‌നീഷ്യം എന്നീ ഘടകങ്ങളുടെ സാന്നിധ്യത്തില്‍ പാല്‍ ഒരു മികച്ച സമീകൃത ആഹാരമാണ്. എല്ലിനെ ബാധിക്കുന്ന ഓസ്റ്റിയോപൊറോസിസ് ഉള്‍പ്പടെ അസുഖങ്ങളെ ചെറുക്കാന്‍ പാല്‍ കുടിക്കുന്നത് സഹായിക്കും.

പാല്‍ ഇഷ്‌ടപ്പെടുന്നവര്‍ക്ക് പോലും സംശയമുണ്ടാക്കുന്ന കാര്യമാണ് ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം എന്നത്. പത്തുവയസ്സു മുതൽ ദിവസം രണ്ടു ഗ്ലാസ് പാൽ ചെറുചൂടോടെ കുടിക്കാമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

ഹൃദ്രോഗം, പ്രമേഹം തുങ്ങിയവ ഉള്ളവർ പാൽ കുടിക്കുന്നതിന്റെ അളവു നിയന്ത്രിക്കണം. ഇവർക്കു കൊഴുപ്പു നീക്കിയ പാലാണ് ഉചിതം. വൃക്കസംബന്ധമായ രോഗങ്ങളോ വൃക്കയിൽ കല്ലോ ഉള്ളവരും പാലിന്റെ ഉപയോഗം നിയന്ത്രിക്കണം. കാൽസ്യം അടിയുന്നതുമൂലമാണു സാധാരണ വൃക്കയിൽ കല്ലുണ്ടാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രയ്ക്കിടെയുള്ള ഛര്‍ദ്ദി, ഇക്കാര്യങ്ങള്‍ അറിയണം

Healthy Drinking: അവിടെയൊക്കെ ഒരു പെഗ് 15 മില്ലി മാത്രമാണ്; എന്താണ് 'ആരോഗ്യകരമായ' മദ്യപാനം?

വൈദ്യപരിശോധനകള്‍ ഇല്ലാതിരുന്ന കാലത്ത് നാഡിമിടിപ്പ് നോക്കി രോഗങ്ങള്‍ കണ്ടെത്തിയിരുന്നതെങ്ങനെയെന്നറിയമോ?

സിയാലോറിയ എന്താണെന്നറിയാമോ, ഉറങ്ങുമ്പോള്‍ ഈ ബുദ്ധിമുട്ടുണ്ടോ

ലാവണ്ടർ പൂക്കളും നമ്മുടെ ആരോഗ്യവും; അറിയാം ഇക്കാര്യങ്ങൾ

അടുത്ത ലേഖനം
Show comments