Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറങ്ങുന്നതിന് മുമ്പ് പാല്‍ കുടിക്കാമോ ?; എന്താണ് സംഭവിക്കുക ?

ഉറങ്ങുന്നതിന് മുമ്പ് പാല്‍ കുടിക്കാമോ ?; എന്താണ് സംഭവിക്കുക ?
, ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (20:06 IST)
ശാരീരികവും മാനസികവുമായ വളര്‍ച്ചയ്‌ക്കും ഉന്മേഷത്തിനും പാല്‍ മികച്ച ആഹാരമാണ്. ദിവസവും ഓരോ ഗ്ലാസ് പാല്‍ കുടിക്കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് ഉന്മേഷം നല്‍കുകയും ചെയ്യും.

പ്രോട്ടീന്‍, വിറ്റാമിന്‍ A, B1, B2, B12, D, പൊട്ടാസിയം, മഗ്‌നീഷ്യം എന്നീ ഘടകങ്ങളുടെ സാന്നിധ്യത്തില്‍ പാല്‍ ഒരു മികച്ച സമീകൃത ആഹാരമാണ്. എല്ലിനെ ബാധിക്കുന്ന ഓസ്റ്റിയോപൊറോസിസ് ഉള്‍പ്പടെ അസുഖങ്ങളെ ചെറുക്കാന്‍ പാല് കഴിക്കുന്നത് സഹായിക്കും.

മികച്ച രീതിയിലുള്ള ഉറക്കം ലഭിക്കാന്‍ ഇളം ചൂടുള്ള പാല്‍ നല്ലൊരു മരുന്നാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പാണ് അധികം ചൂടില്ലാത്ത പാല്‍ കുടിക്കേണ്ടത്.

ഉറക്കത്തെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍- ഡി, കാത്സ്യം, ട്രിപ്‌റ്റോഫാന്‍ എന്നിവ പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉറക്കത്തിന്റെ ഗുണം വര്‍ധിപ്പിക്കാനും നല്ല ഉറക്കം കിട്ടാനും പാലില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ആയ ട്രൈപ്ടോഫന്‍ സഹായിക്കും.

അമിനോ ആസിഡിന്റെ സഹായത്തോടെ ഉറക്കത്തിന്റെ ഗതി നിര്‍ണയിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളായ സെറോടോണിനും മെലാടോണിനും കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടുന്നതാണ് കാരണം. ഉറക്കത്തെ ഇല്ലാതാക്കുന്ന ഇന്‍സോമാനിയ രോഗത്തെ ചെറുക്കാനും രാത്രി പാല്‍ കുടിക്കുന്നത് വഴിയാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖം മിനുക്കാൻ കടലമാവ് ഫേസ്‌പാക്ക്