ചില ആഹാര സാധനങ്ങൾ തമ്മിൽ ചേരുമ്പോൾ അതൊരു അമൂല്യ ഔധധമായി മാറും എന്ന് നമ്മൾ കേട്ടിട്ടുണ്ടാവും അത്തരത്തിൽ ഉള്ള ഒരു ഉത്തമ കൂടിച്ചേരലാണ് പിസ്തയും പാലും. രണ്ടും ആരോഗ്യത്തിന് ഏറെ നല്ലതാണ് രണ്ടും കൂടി ചേരുമ്പോഴാകട്ടെ ആരോഗ്യ ഗുണങ്ങൾ പത്തിരട്ടിയാകുന്നു. പലിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ നമുക്കറിയാം.
ഇതിലേക്ക് പിസ്തയുടെ ഗുണങ്ങൾ കൂടി ലയിച്ചു ചേരുമ്പോൾ ശാരീരികമായി നമ്മൽ നേരിടുന്ന പല പ്രശ്നങ്ങളും ഇല്ലാതാകും. ശരീര പേശികളുടെ വളർച്ചക്ക് ഇത് വലിയ രീതിയിൽ സഹായിക്കും. ചർമത്തിന് യൌവ്വനം നൽകുന്നതിന് പാലും പിസ്തയും കൂടിച്ചേരുന്ന മിശ്രിതത്തിന് കഴിവുണ്ട്. പിസ്തയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളും, വൈറ്റമിൻ ഇയും, ആന്റീ ഓക്സിഡന്റുകളുമാണ് സൌന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്നത്. ജീവകങ്ങളായ എ, ബി6, കെ, സി, എന്നിവയും,
കാല്‍സ്യം, അയണ്‍, സിങ്ക്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും, ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ എന്നീ ഘടകങ്ങളും പിസ്തയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി6 ശരീരത്തിലെ നാഡിവ്യവസ്ഥയെ കൂടുതൽ സജീവമാക്കും. പിസ്ത പാലിൽ ചേർത്ത് കഴിക്കുന്നത് പുരുഷൻമാർക്ക് ലൈംഗിക ഊർജം ലഭിക്കുന്നതിന് പ്രകൃതിദത്തമായ ഒരു മാർഗംകൂടിയാണ്.