Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് മോഷന്‍ സിക്‌നസ്, ഇക്കാര്യങ്ങള്‍ അറിയണം

എന്താണ് മോഷന്‍ സിക്‌നസ്, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (19:25 IST)
നമ്മളില്‍ പലര്‍ക്കും അല്ലെങ്കില്‍ നമ്മള്‍ക്ക് പരിചയമുള്ള പലര്‍ക്കും ഉള്ള ഒരു പ്രശ്‌നമാണ് യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കുക എന്നത്.  ഈയൊരു പ്രശ്‌നം കാരണം പലരും ഇഷ്ടപ്പെട്ട യാത്രകള്‍ ഒഴിവാക്കുകയാണ് ചെയ്യാറ്. ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ പോകാനോ, അഥവാ പോയാല്‍ അവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കാനോ ഈ ഛര്‍ദ്ദി കാരണം സാധിക്കാറില്ല. ചിലരില്‍ ഇത് യാത്ര ചെയ്യുമ്പോള്‍ മാത്രമാണെങ്കില്‍ ചിലര്‍ക്ക് ഓടുന്ന വണ്ടിയിലിരുന്ന് മൊബൈല്‍ നോക്കുകയോ പുസ്തകം വായിക്കുകയോ ചെയ്യുമ്പോള്‍ ഈ അവസ്ഥയുണ്ടാകും. ഈ അവസ്ഥയെ മോഷന്‍ സിക്‌നസ് എന്നാണ് പറയുന്നത്. 
 
ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധതയുണ്ടാകുമ്പോഴാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്. ഇത്തരക്കാര്‍ യാത്ര വേളകളില്‍ കാഴ്ചകള്‍ കടന്നുപോകുന്നത് നോക്കുകയോ, വായിക്കുകയോ, ഏതെങ്കിലും ഒരു ബിന്ദുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യാന്‍ പാടില്ല. ഏക പ്രതിവിധി യാത്രാവേളകളില്‍ ഉറങ്ങുക എന്നതാണ്. ആഹാര കാര്യങ്ങളിലും ശ്രദ്ധ വേണം. അധികം കൊഴുപ്പ് കട്ടികൂടിയ ആഹാരങ്ങള്‍ക്ക് പകരം കട്ടികുറഞ്ഞതും കൊഴുപ്പു കുറഞ്ഞതുമായ വേഗം ദഹിക്കുന്ന ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് ടോണ്‍സിലൈറ്റിസ്; പകരുന്നതെങ്ങനെ