Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറുപയറിന്റെ ആരോഗ്യ ഗുണങ്ങള്‍ നിങ്ങളെ ഞെട്ടിക്കും!

ചെറുപയറിന്റെ ആരോഗ്യ ഗുണങ്ങള്‍ നിങ്ങളെ ഞെട്ടിക്കും!

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 22 ജൂലൈ 2022 (14:54 IST)
ചെറുപയറില്‍ ധാരാളം മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ബിപി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. മാത്രമല്ല, ഹൃദയാരോഗ്യത്തിനും ഇത് ഗുണകരമാണ്. ശരീരത്തിലെ ടോക്സിനുകള്‍ അകറ്റുന്നതിനും മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നത് സഹായിക്കും. ഇതുകൊണ്ടുതന്നെ ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാനും കഴിയും. ആന്റിവൈറല്‍, അതായത് വൈറസിനെ ചെറുത്തു നില്‍ക്കുന്നതു കൊണ്ടുതന്നെ ശരീരത്തിനു പ്രതിരോധശേഷി നല്‍കാനും ഇത് ഏറെ നല്ലതാണ്.
 
നാരുകള്‍ ധാരാളമുള്ള ഇത് ദഹനത്തിനും അസിഡിറ്റി, ഗ്യാസ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാനും സഹായിക്കും. ചെറുപയര്‍ കഴിക്കുന്നതിലൂടെ കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂട് ക്രമീകരിക്കാനും സാധിക്കും. കരള്‍ സംബന്ധമായ രോഗത്തെ ചെറുത്തുനിര്‍ത്താനും ചെറുപയര്‍ ഉത്തമമാണ്. മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കും ചെറുപയര്‍ വേവിച്ച് ഒരു നേരത്തെ ആഹാരമാക്കുന്നത് ഏറെ നല്ലതാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ തോതു നിയന്ത്രിച്ചു നിര്‍ത്തുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും ഏറെ ഉത്തമമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടുവേദന അലട്ടുന്നുണ്ടോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം