Select Your Language

Notifications

webdunia
webdunia
webdunia
webdunia

National Ice cream Day: ഇന്ന് ദേശീയ ഐസ്ക്രീം ദിനം: ഐസ്ക്രീം പ്രിയരാണെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

National Ice cream Day: ഇന്ന് ദേശീയ ഐസ്ക്രീം ദിനം: ഐസ്ക്രീം പ്രിയരാണെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
, ഞായര്‍, 16 ജൂലൈ 2023 (10:31 IST)
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഒരു ഡെസെര്‍ട്ടാണ് ഐസ് ക്രീം. പ്രധാനമായും പാലും ക്രീമും പഞ്ചസാരയും കൊണ്ട് നിര്‍മിക്കുന്ന ഐസ്‌ക്രീം അമിതമായി കഴിക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ടെങ്കിലും ചില ആരോഗ്യഗുണങ്ങള്‍ ഐസ്‌ക്രീമിനുണ്ട്. ഇന്ന് ദേശീയ ഐസ്‌ക്രീം ദിനമായി രാജ്യം ആഘോഷിക്കുമ്പോള്‍ ഐസ്‌ക്രീമിന്റെ ചില ഗുണങ്ങള്‍ അറിയാം.
 
വിറ്റാമിന്‍ ഡി,വിറ്റാമിന്‍ എ,കാല്‍സ്യം,ഫോസ്ഫറസ്,റൈബോഫ്‌ലേവിന്‍ എന്നിവയാല്‍ സമ്പന്നമാണ് ഐസ്‌ക്രീം. കൂടാതെ വിറ്റാമിന്‍ എയും ഐസ്‌ക്രീമില്‍ അടങ്ങിയിരിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യവും ഐസ്‌ക്രീമില്‍ ഉണ്ട്. സ്ത്രീകളില്‍ സ്തനാര്‍ബുദം അടക്കമുള്ള അസുഖങ്ങള്‍ക്ക് ശരീരത്തിലെ കാല്‍സ്യത്തിന്റെ അഭാവം കാരണമാകുന്നു.
 
അതേസമയം ഐസ്‌ക്രീം അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടുകയും ദീര്‍ഘകാല ഹൃദ്രോഗ സാധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഐസ്‌ക്രീം അധികമായി കഴിക്കുന്നത് കൊളസ്‌ട്രോള്‍,പൊണ്ണത്തടി,പ്രമേഹം എന്നിവയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും മധുരം കൊടുക്കുന്ന വസ്തുക്കളും കൃത്രിമ നിറങ്ങളും നല്‍കുന്നതിനാല്‍ അതും ആരോഗ്യത്തിന് ഹാനികരമാണ്. എങ്കിലും മിതമായ തോതില്‍ ഐസ്‌ക്രീം കഴിക്കുന്നത് ശരീരത്തെ അത്ര ദോഷകരമായി ബാധിക്കില്ല. ശ്രദ്ധ ആവശ്യമാണെങ്കിലും തീര്‍ത്തും അവഗണിക്കേണ്ട ഒന്നല്ല ഐസ്‌ക്രീം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാധാരണ ഉപ്പ് ഉപയോഗിക്കുന്നതിന് പകരം വൃത്തിയുള്ള ഇന്തുപ്പ് ഉപയോഗിക്കുന്നത് മൈഗ്രേയ്‌നു ഉത്തമപ്രതിവിധിയാണ്!