വിശക്കുന്ന വയറുമായി ഉറങ്ങാൻ കിടന്നാൽ എന്തുസംഭവിക്കും ? ഇക്കാര്യങ്ങൾ അറിയൂ !

ഞായര്‍, 8 സെപ്‌റ്റംബര്‍ 2019 (17:19 IST)
രാവിലെയാണ് ഏറ്റവും നന്നായി ഭക്ഷണം കഴിക്കേണ്ടത് എന്നും. രാത്രിയിൽ വയറ് നന്നയി നിറയുന്ന വിധത്തിൽ ഭക്ഷണം കഴിക്കരുത് എന്നും നമുക്ക് അറിയാം. ആരോഗ്യകരമായ ഭക്ഷണ രീതി തന്നെയാണ് ഇത്. എന്നാൽ വിശക്കുന്ന വയറുമായി കിടന്നുറങ്ങണം എന്നല്ല ഇതിന്റെ അർത്ഥം. രാത്രിയിൽ ആഹാരം ഒഴിവാക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും എന്നാണ് പഠനം പറയുന്നത്.
 
രാത്രിയിൽ അളവിൽ കൂടുതൽ ആഹാരം കഴിക്കുന്നത് ആമിത വണ്ണത്തിനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും കരണമാകും. എന്നാൽ രാത്രിയിൽ ആഹാരം കഴിക്കാതെ കിടന്നാൽ മെലിഞ്ഞ ശരീരം സ്വന്തമാക്കാം എന്നാണ് പലരുടെയും ധാരണ, വണ്ണം കുറഞ്ഞേക്കാം. പക്ഷേ ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ വളരെ വലുതാണ്.
 
രാത്രി വിശക്കുന്ന വയറുമായി കിടക്കുന്നത് ഉറക്കത്തെ സാരമായി ബാധിക്കും. ഇത് ആളുകളിൽ സ്ട്രെസ്, ഡിപ്രഷൻ തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകും. ആവശ്യമായ അളവിൽ കാർബോ ഹൈഡ്രേറ്റ് ശരീരത്തിൽ എത്തിയാൽമാത്രമേ സെറോടോണിൻ എന്ന സന്തോഷകാരിയായ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടു.
 
ഏഴുമുതൽ ഒൻപത് മണിക്കൂർ വരെയാണ് ഒരാൾ ഉറങ്ങേണ്ടത്. ഇത് തടസപ്പെടുന്നതോടെ ആളുകളിൽ വലിയ തരത്തിൽ മൂഡ് ചേഞ്ചുകൾ ഉണ്ടാകും. ഉൽക്കണ്ഠ, ഡിപ്രഷൻ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ ഒരിക്കലും അത്താഴം ഒഴിവാക്കരുത്. രാത്രിയിൽ ആഹാരം ഒഴിവാക്കുന്നത് ശരീരത്തിന്റെ ഊർജത്തെ സാരമായി ബാധിക്കുകയും ചെയ്യും. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം, അല്ലെങ്കില്‍ കുറയ്‌ക്കാം; കഴിക്കേണ്ടത് ഇവയൊക്കെ!