Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിപ്പയുടെ ഉറവിടം പഴംതീനി വവ്വാലുകൾ തന്നെയെന്ന് കണ്ടെത്തൽ

നിപ്പയുടെ ഉറവിടം പഴംതീനി വവ്വാലുകൾ തന്നെയെന്ന് കണ്ടെത്തൽ
, ചൊവ്വ, 3 ജൂലൈ 2018 (14:04 IST)
കോഴിക്കോട് 17 പേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് പകർന്നത് പഴംതീനി വവ്വാലുകളിൽ നിന്നു തന്നെയെന്ന് കണ്ടെത്തി. ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് സംഘമാണ് പഴം തീനി വവ്വാലുകളിൽ നിപ്പ വൈരസിന്റെ സാധ്യം കണ്ടെത്തിയത്. കേന്ദ്ര മന്ത്രി ജെ പി നദ്ദയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.    
 
കേന്ദ്ര സംഘം ആദ്യം പിടികൂടിയ വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാനിധ്യം കണ്ടെത്തിയിരുന്നില്ല. ഇവ പ്രാണികളെ ഭക്ഷിക്കുന്ന വവ്വാലുകളായിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ കേന്ദ സംഘം പിടി കൂടിയ വവ്വാലുകളുടെ കൂട്ടത്തിൽ പഴംതീനി വവ്വാലുകളും ഉൾപ്പെട്ടിരുന്നു. ഈ വവ്വാലുകളിലാണ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയത്. 
 
അതേസമയം പരിശോധ ഫലവുമായി ബന്ധപ്പെട്ട് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ല മെഡിക്കൽ ഓഫീസർ വി ജയശ്രി വ്യക്തമാക്കി. നിപ്പയെ വിജയകരമായി തടുത്തത്തിന് ആരോഗ്യ വകുപ്പിന് അന്തർദേശീയ തലത്തിൽ അംഗീരങ്ങൾ ലഭിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറവിയും അമിതവണ്ണവും തമ്മിൽ ബന്ധമോ ?