Select Your Language

Notifications

webdunia
webdunia
webdunia
webdunia

സദ്യയ്ക്ക് വാഴയില ഉപയോഗിക്കുന്നതും അപകടം? നിപ്പ വൈറസ് ഭീതി പടരുന്നു!

സദ്യയ്ക്ക് വാഴയില ഉപയോഗിക്കുന്നതും അപകടം? നിപ്പ വൈറസ് ഭീതി പടരുന്നു!
കോഴിക്കോട് , ബുധന്‍, 23 മെയ് 2018 (14:06 IST)
നിപ്പാ വൈറസ് ഭീതി ഓരോ ദിവസവും വര്‍ദ്ധിച്ചുവരുന്നതിന്‍റെ ആശങ്കയിലാണ് ജനങ്ങള്‍. ആള്‍ക്കൂട്ടമുള്ളയിടങ്ങളില്‍ പോകാന്‍ പോലും ആളുകള്‍ ഭയക്കുന്നു. വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവനുഭവപ്പെടുന്നുണ്ട്.
 
അതേസമയം, വാഴയിലയില്‍ സദ്യ ഉണ്ണുന്നവര്‍ സൂക്ഷിക്കണമെന്ന രീതിയില്‍ വാട്സ്‌ആപ് സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. വാഴയിലയില്‍ വവ്വാലുകള്‍ വന്നിരിക്കുന്നതിനാല്‍ വൈറസ് വാഴയിലയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രചരണം. വാഴക്കൂമ്പില്‍ നിന്ന് തേന്‍ കുടിക്കാന്‍ വവ്വാലുകളെത്തുന്നതും പ്രചരണത്തിന് വിഷയമാകുന്നു.
 
എന്നാല്‍ വാഴയിലകള്‍ ഉപയോഗിക്കരുതെന്ന് ഒരു നിര്‍ദ്ദേശവും ആരോഗ്യവകുപ്പോ വിദഗ്ധരോ നല്‍കിയിട്ടില്ല. വവ്വാലുകള്‍ ഭക്ഷിക്കാന്‍ സാധ്യതയുള്ള പഴങ്ങള്‍ കഴിക്കരുതെന്ന് മാത്രമാണ് നിര്‍ദ്ദേശം നല്‍കപ്പെട്ടിട്ടുള്ളത്. എന്നാല്‍ വവ്വാലുകളുടെ കാഷ്ഠം വാഴയിലകളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുള്ള പ്രചരണവും ശക്തമാണ്. 
 
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങള്‍ ഒഴിവാക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കുക, താൻ നിപ്പ വൈറസിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല; ഡോ. ഷമീർ ഖദർ