Webdunia - Bharat's app for daily news and videos

Install App

നോറോ വൈറസിനെ പ്രതിരോധിക്കാന്‍ മരുന്നുണ്ടോ? വെള്ളം ധാരാളം കുടിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?

Webdunia
ശനി, 13 നവം‌ബര്‍ 2021 (15:40 IST)
കൊറോണ വൈറസ് ഭീതിക്കിടെയാണ് കേരളത്തില്‍ നോറോ വൈറസും സ്ഥിരീകരിച്ചിരിക്കുന്നത്. നോറോ വൈറസ് രോഗത്തിനെതിരെ കൃത്യമായ ആന്റിവൈറല്‍ മരുന്നോ വാക്സിനോ നിലവിലില്ല. അതിനാല്‍ നിര്‍ജലീകരണം തടയുകയാണു പ്രധാന മാര്‍ഗം. നോറോ വൈറസ് ബാധിച്ചവര്‍ ധാരാളം വെള്ളം കുടിക്കണം. ഛര്‍ദി, വയറിളക്കം എന്നീ രോഗലക്ഷണങ്ങളിലൂടെ ശരീരത്തില്‍ ജലാംശം വലിയ രീതിയില്‍ കുറയും. നന്നായി വെള്ളം കുടിച്ചാല്‍ മാത്രമേ നിര്‍ജലീകരണം തടയാന്‍ സാധിക്കൂ. 
 
മിക്ക ആളുകള്‍ക്കും ചികിത്സയില്ലാതെ തന്നെ അസുഖം പൂര്‍ണമായും മാറും. എന്നാല്‍ ചിലരില്‍, പ്രത്യേകിച്ച് കുട്ടികള്‍, പ്രായമായവര്‍, ഗുരുതരമായ അസുഖങ്ങളുള്ളവര്‍ എന്നിവരില്‍ ഛര്‍ദി, വയറിളക്കം എന്നിവ അധികമായാല്‍ നിര്‍ജലീകരണം മൂലം ആരോഗ്യനില വഷളാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ വൈദ്യസഹായം ആവശ്യമായി വന്നേക്കാം. അതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണം. മൂത്രത്തിന്റെ അളവ് കുറയുക, ചുണ്ട്, തൊണ്ട, വായ എന്നിവ വരളുക, തലകറക്കം, ക്ഷീണം, ചെറിയകുട്ടികളില്‍ അകാരണമായ കരച്ചില്‍, മയക്കക്കൂടുതല്‍, വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവയാണു നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മാനസികാരോഗ്യം നിലനില്‍ക്കണമെങ്കില്‍ ഈ വിറ്റാമിന്റെ കുറവ് ഉണ്ടാകാന്‍ പാടില്ല

ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക കഴിക്കാം

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ഒട്ടേറെ

അടുത്ത ലേഖനം
Show comments