Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ക്ക് ഈ ശീലമുണ്ടോ ?; മരണ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു നിശബ്‌ദ കൊലയാളിണിത്

നിങ്ങള്‍ക്ക് ഈ ശീലമുണ്ടോ ?; മരണ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു നിശബ്‌ദ കൊലയാളിണിത്

Webdunia
ബുധന്‍, 14 നവം‌ബര്‍ 2018 (15:43 IST)
ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് പൊണ്ണത്തടിയും അമിതഭാരവും. സ്‌ത്രീകളെയും കുട്ടികളെയും ഈ പ്രശ്‌നം അലട്ടുന്നുണ്ട്. ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവും ഭക്ഷണക്രമവുമാണ് അമിത വണ്ണത്തിന് കാരണമാകുന്നത്.

പലവിധ രോഗങ്ങള്‍ മൂലം അമിതവണ്ണം ഉണ്ടാകാം എന്നാണ് പഠങ്ങള്‍ പറയുന്നത്. വിവിധയിനം അർബുദങ്ങൾ, തൈറോയ്ഡ്, ഹൃദ്രോഗം, പിസിഒഡി, പ്രമേഹം, ഹോർമോൺ വ്യതിയാനം എന്നിവ മൂലം  പൊണ്ണത്തടി ഉണ്ടാകാം. ഡയറ്റിംഗ് അടക്കമുള്ള മാര്‍ഗങ്ങള്‍ പരീക്ഷിക്കാതെ വൈദ്യസഹായം തേടുകയാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്.

പൊണ്ണത്തടിക്കും കുടവയറിനും വഴിവെക്കുന്നത് വ്യായാമം ഇല്ലായ്‌മയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
വ്യായാമമില്ലായ്മയെ നിശബ്ദകൊലയാളിയെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് വ്യായാമം ചെയ്യാത്തവരില്‍ മരണനിരക്ക് ഏറെയാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.

നന്നായി വ്യായാമം ചെയ്യുന്ന ഒരാളെ അപേക്ഷിച്ച് യാതൊരു വ്യായാമവും ഇല്ലാത്ത ഒരാള്‍ക്ക് മരണം സംഭവിക്കാനുള്ള സാധ്യത  500% ഇരട്ടിയാണ്. അതേസമയം ഇടയ്ക്കിടെ വ്യായാമം ചെയ്യുന്ന ഒരാള്‍ക്ക് ഇതിനുള്ള സാധ്യത  390% ഇരട്ടിയാണ്.

ലോക ജനസംഖ്യയിൽ 30 ശതമാനവും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെല്ലാം ഭക്ഷണപ്രിയരല്ല എന്നതാണ് വസ്‌തുത. രോഗങ്ങളാണ് ഇവരില്‍ പലര്‍ക്കും പൊണ്ണത്തടി ഉണ്ടാക്കുന്നത്.

ചികിത്സ തേടുന്നതിനൊപ്പം ആരോഗ്യകരമായി ജീവിതശൈലി പിന്തുടരുന്നതിലൂടെ അമിതവണ്ണം ചെറുക്കാന്‍ സാധിക്കും. സമീകൃതാഹാരം കഴിക്കുക, വ്യായാമം ചെയ്യുക, ആവശ്യത്തിന് ഉറങ്ങുക, സമ്മർദങ്ങളെ അകറ്റുക, പുകവലി, മദ്യപാനം ഇവ ഉപേക്ഷിക്കുക, കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുക എന്നിവ ഗുണകരമാണ്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments