ഗ്യാസിൽ നിന്ന് രക്ഷ നേടാനുള്ള ചില നുറുങ്ങു വിദ്യകൾ!
ഗ്യാസിൽ നിന്ന് രക്ഷ നേടാനുള്ള ചില നുറുങ്ങു വിദ്യകൾ!
Publish Date: Wed, 14 Nov 2018 (09:25 IST)
Updated Date: Wed, 14 Nov 2018 (09:26 IST)
ഗ്യാസ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ ചെറുതൊന്നുമായിരിക്കില്ല. പലപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷമായിരിക്കാം ഈ പ്രശ്‌നം അനുഭവപ്പെടുന്നത്. അസിഡിറ്റി ഉണ്ടാകുന്ന അവസ്ഥ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. വയർ വീർത്തുവരികയും വയറില്‍ നിന്ന് ചില ശബ്ദങ്ങള്‍ വരുക, വിശപ്പില്ലായ്മയുമൊക്കെ ഇതിന്റെ ഭാഗം തന്നെയാണ്.
എന്നാൽ ഗ്യാസിൽ നിന്ന് രക്ഷ നേടാൻ ചില മാർഗങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്നല്ലേ... പറയാം... അമിതമായി ഭക്ഷണം കഴിക്കുമ്പോഴോ ചില ഭക്ഷണങ്ങൾ വയറ്റിൽ പിടിക്കാതെ വരുമ്പോഴോ ആണ് പ്രധാനമായും ഗ്യാസ് ഉണ്ടാകുന്നത്. വെള്ളം കുടിക്കാതിരിക്കുന്നതും ആന്‍റിബയോട്ടികളുടെ അമിത ഉപയോഗം തുടങ്ങിയവയും കാരണങ്ങൾ തന്നെയാണ്.
ഗ്യാസിനെ ഒഴിവാക്കാൻ ചെയ്യേണ്ട നുറുങ്ങുവിദ്യകൾ പറയാം. അതുകൊണ്ടുതന്നെ നമുക്ക് ആവശ്യമായ ഭക്ഷണം മാത്രം കഴിക്കുക ഒപ്പം അത് നന്നായി ചവച്ചരച്ച് കഴിക്കുകയും ചെയ്യുക. വയറിന് പിടിക്കില്ലെന്ന് തോന്നുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. നന്നായി വെള്ളം കുടിക്കുക. വ്യായാമം ശീലമാക്കുക. സോഡ, ജ്യൂസ് എന്നിവ ഒഴിവാക്കുക. സോഡയിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഗ്രാമ്പൂ, പെരുഞ്ചീരകം, ഏലയ്ക്ക തുടങ്ങിയവ വായിലിട്ടു ചവയ്ക്കുന്നത് ഗ്യാസ് ഒഴിവാക്കാന്‍ നല്ലതാണ്.