ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം: ലോകമെമ്പാടും മലയാളി നഴ്സുമാരുടെ സേവനം പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 12 മെയ് 2022 (09:26 IST)
തിരുവനന്തപുരം: പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ നഴ്സുമാര്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ നഴ്സുമാര്‍ നടത്തുന്ന മാതൃകാപരമായ സേവനങ്ങള്‍ അഭിനന്ദനീയമാണ്. സേവനത്തിന്റെ പേരില്‍ സ്വന്തം ജീവന്‍വരെ അര്‍പ്പിച്ച നഴ്സുമാരും നമുക്കിടയിലുണ്ട്. കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും മലയാളി നഴ്സുമാരുടെ സേവനം പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. കോവിഡ് മഹാമാരിയുള്‍പ്പെടെയുള്ള രോഗങ്ങളെ ചെറുക്കുന്നതില്‍ ലോക രാജ്യങ്ങളെ സഹായിക്കുന്നത് അവിടങ്ങളിലെ മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നഴ്സസ് ദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
 
സമൂഹത്തിനാകെ നഴ്സുമാര്‍ നല്‍കുന്ന സംഭാവനകളെ ആദരിക്കാനാണ് എല്ലാ വര്‍ഷവും മേയ് 12 ന് നഴ്സസ് ദിനം ആചരിക്കുന്നത്. മെയ് 6 മുതല്‍ 12 വരെ അന്താരാഷ്ട്ര നഴ്സസ് വാരമായും ആചരിക്കുന്നു. 'Nurses: A Voice to Lead - Invest in Nursing and respect rights to secure global health' എന്നതാണ് ഈ വര്‍ഷത്തെ നഴ്സിംഗ് ദിന സന്ദേശം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

ബോഡി ഷെയിം ചെയ്തവർക്ക നന്ദി, ആ കമെന്റുകൾ എന്നെ ഒരുപാട് സഹായിച്ചു: ഇഷാനി കൃഷ്ണ

കയറി ഇറങ്ങി സ്വര്‍ണവില; ഇന്ന് പവന് കൂടിയത് 2120 രൂപ

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹാശിവരാത്രി ഉപവാസം: 24 മണിക്കൂര്‍ ഉപവാസത്തില്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്നറിയണം

വെള്ളം കുടിക്കണം, പക്ഷെ എങ്ങനെ കുടിക്കണമെന്ന് അറിയില്ല!

ദീര്‍ഘ നേരം ഇരിക്കേണ്ടിവരുന്ന പ്രമേഹ രോഗികള്‍ പേടിക്കേണ്ട, സോളിയാസ് പുഷ് അപ് ചെയ്യാം

സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും കാരണമാകും

ഇന്ത്യയില്‍ പൊണ്ണത്തടി നിരക്ക് വീണ്ടും ഉയരും: ഡല്‍ഹി എയിംസിന്റെ പഠനം

അടുത്ത ലേഖനം
Show comments