സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നു. എലിപ്പനി മരണം 14 ആയി. എലിപ്പനിയുള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളെ തടയാന്‍ ആരോഗ്യവകുപ്പ് എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കി. ഷിഗല്ല, ഡെങ്കി, സിക്ക, നിപ്പ എന്നീ രോഗങ്ങള്‍ക്കെതിരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. എലിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, വയനാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ്. കൂടാതെ തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.