Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒമിക്രോണ്‍ വ്യാപനം മാര്‍ച്ചോടെ കുറയുമെന്ന് വിദഗ്ധര്‍

ഒമിക്രോണ്‍ വ്യാപനം മാര്‍ച്ചോടെ കുറയുമെന്ന് വിദഗ്ധര്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 17 ജനുവരി 2022 (12:45 IST)
ഒമിക്രോണ്‍ വ്യാപനം മാര്‍ച്ചോടെ കുറയുമെന്ന് വിദഗ്ധര്‍. നിലവില്‍ ഡല്‍റ്റ വകഭേദത്തേക്കാള്‍ വളരെ വേഗത്തിലാണ് ഒമിക്രോണ് വ്യാപിക്കുന്നത്. പ്രതിരോധ ശേഷി കുറഞ്ഞ ആളുകളിലാണ് ഒമിക്രോണ്‍ ബാധിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരിലും രോഗം പിടിപെടുന്നുണ്ട്. പകര്‍ച്ച വ്യാധി വിദഗ്ധന്‍ ഡോക്ടര്‍ ആന്റണി ഫൗസിയാണ് ഇക്കാര്യം പറഞ്ഞത്. നവംബറിലാണ് ഒമിക്രോണ്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത്. 
 
അതേസമയം ഒമിക്രോണ്‍ ഒരു വ്യക്തിയില്‍ തന്നെ രണ്ടുതവണ ബാധിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ഒമിക്രോണ്‍ മറ്റു അണുബാധയുള്ളവരെ ബാധിക്കാമെന്നും ബൂസ്റ്റര്‍ ഡോസ് എടുത്തവരിലും രോഗംബാധിക്കുമെന്നും പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 8,200 കടന്നു