Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉള്ളി, സവാള എന്നിവ കഴുകേണ്ടത് എങ്ങനെ

ഉള്ളി, സവാള എന്നിവ കഴുകേണ്ടത് എങ്ങനെ
, വ്യാഴം, 26 ഓഗസ്റ്റ് 2021 (13:04 IST)
ഭക്ഷണത്തിനു രുചി പകരുന്നതില്‍ സവാളയ്ക്കും ഉള്ളിക്കും നിര്‍ണായ പങ്കുണ്ട്. ഭക്ഷണാവശ്യങ്ങള്‍ക്കായി സവാളയും ഉള്ളിയും നന്നാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്താണെന്ന് അറിഞ്ഞിരിക്കാം. സവാളയുടെ തൊലി കളയുമ്പോള്‍ പലയിടത്തായി കറുത്ത പാടുകളും വരകളും കണ്ടിട്ടില്ലേ? ഇത് അപകടകരമാണോ? സവാളയുടെയും ഉള്ളിയുടെയും തൊലി കളയുമ്പോള്‍ കാണുന്ന കറുത്ത പാടുകള്‍ ഒരു തരം പൂപ്പലാണ്. ആസ്പര്‍ജിലസ് നൈഗര്‍ എന്നാണ് ഇതിനെ പറയുക. ഇത് അത്ര വലിയ അപകടകാരി അല്ലെങ്കിലും നാം ശ്രദ്ധിക്കണം. മുന്തിരി, ഉള്ളി, നിലക്കടല എന്നിവയിലെല്ലാം ഇത്തരം പാടുകള്‍ കാണപ്പെട്ടേക്കാം. തൊലി കളഞ്ഞശേഷം സവാള നന്നായി കഴുകി വൃത്തിയാക്കണം. സവാളയുടെ കറുത്ത കുത്തുകളും വരകളും നന്നായി കഴുകിയാല്‍ പോകുന്നതാണ്. അത്തരം കറുത്ത പാടുകള്‍ ഉള്ള ഭാഗത്ത് കൈ കൊണ്ട് നന്നായി ഉരയ്ക്കണം. അപ്പോള്‍ ആ നിറങ്ങളും പാടുകളും പോകുന്നതാണ്. നന്നായി വൃത്തിയാക്കിയ ശേഷം മാത്രമേ കറികള്‍ക്കായി സവാള അരിയാവൂ. ഫ്രിഡ്ജിനുള്ളിലും ഇതിനു സമാനമായ കറുത്ത പാടുകള്‍ ചിലപ്പോള്‍ കാണാം. ഫ്രിഡ്ജിനുള്ളില്‍ കാണുന്നത് സ്റ്റാച്ചിബോട്രിസ് ചാര്‍ട്ടറം എന്ന പൂപ്പലാണ്. വിവിധതരം മൈക്രോഫംഗസാണിത്. നനവും തണുപ്പുമുള്ള പ്രതലങ്ങളില്‍ ഇത് സാധാരണയായി കാണപ്പെടുന്നു. ഫ്രിഡ്ജ് ഇടയ്ക്കിടെ വൃത്തിയാക്കുന്നത് ഈ പൂപ്പല്‍ തടയാന്‍ സഹായിക്കും. നമ്മുടെ ആരോഗ്യത്തിന്റെ കാവല്‍ക്കാര്‍ നമ്മള്‍ തന്നെയാണെന്ന് പ്രത്യേകം ഓര്‍ക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിക്കിന്‍ വെള്ളത്തിന്റെ ഗുണങ്ങള്‍ അറിയാമോ?