നമ്മുടെ വിടുകളിലും തെടികളിലുമെല്ലാം വള്ളിപിടിച്ച് പെട്ടന്നു തഴച്ചുവളരുന്ന ഒന്നാണ് പാഷൻ ഫ്രൂട്ട്. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പറായുന്നതുപോലെ പലരും പാഷൻ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ശാരീരിക മാനസിക ആരോഗ്യത്തിന് നിത്യവും പാഷൻ ഫ്രൂട്ട് കഴിക്കുന്നത് ഉത്തമമാണ്.
വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 2, ഫോലേറ്റ്, കോളിന്‍ എന്നീ ധാതുക്കളാല്‍ സമൃദ്ധമാണ് പാഷന്‍ ഫ്രൂട്ട്. ഇത് നിത്യവും കഴിക്കുന്ന പ്രമേഹ രോഗികൾക്ക് ഏറെ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്താൻ ഇത് സഹായിക്കും. നല്ല ഉറക്കം നൽകാനും പാഷൻ ഫ്രൂട്ടിന് സാധിക്കും.
വന്ധ്യതക്ക് പരിഹാരം കാണാൻ പോലും പാഷൻ ഫ്രൂട്ടിന് കഴിവുണ്ട്. ആന്റീ ഓക്സിഡന്റുകൾ ധാരാളമായി പാഷൻഫ്രൂട്ടിൽ അടങ്ങിയിട്ടുള്ളതിനാൽ സൌന്ദര്യ സംരക്ഷണത്തിനും ഇത് ഉത്തമമാണ്. പാഷൻ ഫ്രൂട്ടിലേക്ക് ചെറിയ കഷണം ഇഞ്ചിയും ചെറുനാരങ്ങയുടെ നീരും ചേർത്ത് കഴിക്കുന്നതിലൂടെ സ്ട്രസിനും ടെൻഷനും കാരണമാകുന്ന ഹോർമോണുകളുടെ ഉത്പാദനം നിയന്ത്രിക്കാനാകും.