ഇന്നത്തെ കാലത്ത് ആളുകൾ നേരീടുന്ന വലിയ ഒരു മാനസിക പ്രശനമാണ് ടെൻഷനും സ്ട്രസും. വേഗമേറിയ ജീവിതവും മാറിയ ജോലി സാഹചര്യങ്ങളുമണ് ഇതിന് പ്രധാനം കാരണം. സാഹചര്യങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന ഹോർമോൺ വേരിയേഷനുകളാണ് ടെൻഷനും സ്ട്രെസിനുമെല്ലാം ഇടയാക്കുന്നത്.
എന്നാൽ ടെൻഷനിൽ നിന്നും സ്വയം അകന്നു നിൽക്കാൻ ചില ആഹാങ്ങളും പാനിയങ്ങളും നമ്മുടെ ശീലങ്ങളിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കും. അതിൽ പ്രധാനിയാണ് പാഷൻ ഫ്രൂട്ട് ലെമൺ ജ്യൂസ് പാഷൻ ഫ്രൂട്ടിലേക്ക് ചെറിയ കഷണം ഇഞ്ചിയും ചെറുനാരൺഗയുടെ നീരും ചേർത്ത് കഴിക്കുന്നതിലൂടെ സ്ട്രസിനും ടെൻഷനും കാരണമാകുന്ന ഹോർമോണുകളുടെ ഉത്പാദനം നിയന്ത്രിക്കുന്നു.
ശാരീരികമായ ആരോഗ്യത്തിനും വളരെ നല്ലതാണ് പാഷൻഫ്രൂട്ട് ജ്യൂസ്. ധാരാളം ജീവകങ്ങളും പോഷകങ്ങളും പാഷൻ ഫ്രൂട്ടിൽ അടങ്ങയിട്ടുണ്ട്. ആന്റീ ഓക്സിഡന്റുകളും ധാരാളമായി പാഷൻഫ്രൂട്ടിൽ അടങ്ങിയിട്ടുള്ളതിനാൽ സൌന്ദര്യ സംരക്ഷണത്തിനും ഇത് ഉത്തമമാണ്.