Select Your Language

Notifications

webdunia
webdunia
webdunia
webdunia

പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന് കോവിഡ് സ്ഥിരീകരിച്ചു

പട്ടാമ്പി എം.എല്‍.എ  മുഹമ്മദ് മുഹ്‌സിന് കോവിഡ് സ്ഥിരീകരിച്ചു

എ കെ ജെ അയ്യര്‍

, തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (09:27 IST)
പട്ടാമ്പി: കോവിഡ് നിരീക്ഷണത്തിലായിരുന്ന പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന് കോവിഡ്  സ്ഥിരീകരിച്ചു കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി ഇദ്ദേഹം സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. അതിനു ശേഷം താന്‍ മറ്റാരുമായും സമ്പര്‍ക്കത്തില്‍ വന്നിട്ടില്ലെന്നും എം.എല്‍.എ അറിയിച്ചു.
 
കഴിഞ്ഞ ദിവസം നടന്ന ആന്റിജന്‍ റെസ്റ്റിലാണ് കോവിഡ് പോസിറ്റീവായത്. സി.പി.ഐ എം.എല്‍.എ ആയ ഇദ്ദേഹം കൃഷി മന്ത്രി അനില്‍ കുമാറുമായും സമ്പര്‍ക്കര്‍ക്കത്തില്‍ പെട്ടിരുന്നു. രണ്ട് ദിവസം മുമ്പാണ് മന്ത്രി കോവിഡ് നെഗറ്റീവായി ആശുപത്രിയില്‍ നിന്ന് പോയത്.
 
മന്ത്രിമാരായ ഇ.പി ജയരാജന്‍, തോമസ് ഐസക്ക് എന്നിവരും എം.എല്‍.എ മാരായ ചിറ്റയം ഗോപകുമാര്‍, സി.കെ.ഹരികുമാര്‍, റോഷി അഗസ്റ്റിന്‍, സണ്ണി ജോസഫ്, പുരുഷന്‍ കടലുണ്ടി എന്നിവര്‍ക്കും കോവിഡ് രോഗബാധ ഉണ്ടായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗന്ദര്യം നിലനിർത്താൻ മത്തൻ, ചെയ്യേണ്ടത് ഇത്രമാത്രം !