ലൈംഗികബന്ധത്തിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത് എന്തെങ്കിലും അസുഖമാണോ?

Webdunia
വെള്ളി, 16 ഡിസം‌ബര്‍ 2022 (13:33 IST)
സെക്‌സിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത് സ്വാഭാവികമായ കാര്യമാണ്. സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. സെക്‌സിനിടയിലെ മൂത്രശങ്ക പിടിച്ചുനിര്‍ത്താന്‍ പുരുഷന്‍മാര്‍ക്ക് ഒരുപരിധി വരെ സാധിക്കുമെന്നാണ് പഠനം. എന്നാല്‍, സ്ത്രീകളില്‍ അങ്ങനെയല്ല. സെക്‌സിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നതില്‍ ആശങ്ക വേണ്ട എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 60 ശതമാനം സ്ത്രീകളിലും ഇത്തരത്തില്‍ സെക്‌സിനിടെ മൂത്രശങ്ക ഉണ്ടാകാറുണ്ടെന്നാണ് പഠനം. 
 
എങ്കിലും സെക്സിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത് ലൈംഗികബന്ധത്തിന്റെ സുഖവും ഒഴുക്കും നഷ്ടപ്പെടുത്തുന്നതാണ്. അതുകൊണ്ട് സെക്സിനിടെയുള്ള മൂത്രശങ്കയെ പ്രതിരോധിക്കാന്‍ ചില കുറുക്കുവഴികള്‍ പരീക്ഷിക്കാവുന്നതാണ്. 
 
ലൈംഗികബന്ധത്തിനു അരമണിക്കൂര്‍ മുന്‍പ് തന്നെ മൂത്രമൊഴിച്ച് മൂത്രസഞ്ചിയുടെ മര്‍ദ്ദം കുറയ്ക്കുക. മൂത്രസഞ്ചിയില്‍ അധിക മര്‍ദ്ദം ഉണ്ടാക്കുന്ന രീതിയിലുള്ള ലൈംഗിക പൊസിഷനുകള്‍ ഒഴിവാക്കാം. സെക്സിന് മുന്‍പ് കാപ്പി, ശീതള പാനീയങ്ങള്‍, ആല്‍ക്കഹോള്‍ എന്നിവ ഒഴിവാക്കുക. അമിത വണ്ണമുള്ളവരാണെങ്കില്‍ തടി കുറയ്ക്കുക. ഈ കുറുക്കുവഴികളെല്ലാം പരീക്ഷിച്ചാല്‍ ലൈംഗികബന്ധത്തിനിടെയുള്ള മൂത്രശങ്ക ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

100 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകള്‍ കൂടുതലായി താമസിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

പച്ചക്കറി മാത്രം കഴിച്ചതുകൊണ്ട് ശരീരത്തിനു എന്തെങ്കിലും ഗുണമുണ്ടോ?

ഇത്തരം പെരുമാറ്റമുള്ളയാളാണോ, നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകും!

ജപ്പാന്‍കാരുടെ സന്തോഷത്തിന്റെ രഹസ്യം ഇതാണ്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

അടുത്ത ലേഖനം