Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെഗറ്റീവ് ചിന്താഗതിക്കാരെ കാത്തിരിക്കുന്നത് ഈ അപകടങ്ങള്‍

health
, വ്യാഴം, 18 ഏപ്രില്‍ 2019 (17:50 IST)
എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും നെഗറ്റീവ് ചിന്താഗതികള്‍ കൂടുന്നതായുള്ള പരാതി ഭൂരിഭാഗം പേര്‍ക്കുമുണ്ട്. പലവിധ കാരണങ്ങളാണ് ഈ അവസ്ഥയ്‌ക്ക് കാരണം. വീട്ടിലെയും ജോലി സ്ഥലത്തെയും പ്രശ്‌നങ്ങളും വ്യക്തിപരമായ സമ്മര്‍ദ്ദങ്ങളും നെഗറ്റീവ് ചിന്താഗതിക്ക് കാരണമാകും.

നെഗറ്റീവ് ചിന്താഗതി ഒഴിവാക്കാന്‍ ശ്രമിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അല്ലാത്തപക്ഷം മാനസിക വൈകല്യം ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പൊസിറ്റീവായി ചിന്തിക്കാനുള്ള ശേഷി ഇവരില്‍ കുറഞ്ഞു വരുകയും ചെയ്യും.

അമിത ഉത്കണ്ഠ, പിരിമുറുക്കം, എടുത്തുചാട്ടം, മനോവിഭ്രാന്തി, ആത്മഹത്യാശ്രമങ്ങള്‍,  വഴക്കടിക്കല്‍, പൊട്ടിത്തെറി, മനോനിലയിലുണ്ടാവുന്ന മാറ്റം, വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികള്‍, വികാരങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുക എന്നിവ നെഗറ്റീവ് ചിന്താഗതി അമിതമാകുന്നത് മൂലം ഉണ്ടാകുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലും ഈന്തപ്പഴവും ഒരുമിച്ച് കഴിക്കുന്നത് നല്ലതോ ?