കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തിയാല്‍ ശരീരത്തിന്റെ പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരമാകും. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് സ്വീകരിക്കാന്‍ കുടല്‍ ആരോഗ്യത്തോടെയിരിക്കണം. കുടലിലെ നല്ലബാക്ടീരിയകളാണ് നമ്മുടെ മനസിന്റെ നല്ലമൂഡ് നിലനിര്‍ത്തുകയും ദഹനം ശരിയായി നടത്തുകയും ചെയ്യുന്നത്. തെറ്റായ ജീവിത ശൈലിയാണ് കുടല്‍ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. കുടല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ശരീരം ചില സൂചനകള്‍ നല്‍കും. ഇതിലൊന്നാണ് ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍.
ഇത് കുടലില്‍ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകുമ്പോള്‍ വരുന്നതാണ്. ഇതോടൊപ്പം ഉറക്കക്കുറവും ഉണ്ടാകുന്നു. തലവേദനയും ഓക്കാനവും ഉണ്ടാകാം. ഇതോടൊപ്പം തൈറോയിഡ് രോഗം, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, തുടങ്ങിയ നിരവധി രോഗങ്ങള്‍ വന്നേക്കാം.