Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോപ്‌കോൺ പല്ലിന്റെ ഇടയിൽ കയറി; അണുബാധ, ഒടുവിൽ ഹൃദയശസ്ത്രക്രിയ

പോപ്‌കോൺ പല്ലിന്റെ ഇടയിൽ കയറി; അണുബാധ, ഒടുവിൽ ഹൃദയശസ്ത്രക്രിയ

റെയ്‌നാ തോമസ്

, ബുധന്‍, 8 ജനുവരി 2020 (14:01 IST)
41 കാരനായ ഒരു ബ്രിട്ടീഷുകാരൻ പല്ലിൽ കുടുങ്ങിയ ഒരു കഷ്ണം പോപ്പ്കോൺ നീക്കം ചെയ്യാൻ പല ഉപകരണങ്ങളും ഉപയോഗിച്ച് നോക്കി. അതിൽ നിന്ന് ഉണ്ടായ അണുബാധ പിന്നീട് ജീവൻ അപകടപ്പെടുത്തുമെന്ന് അയാൾ അറിഞ്ഞിരുന്നില്ല. ഉണ്ടായ അണുബാധ മൂലം ആൾക്ക് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. പറഞ്ഞുവരുന്നത് ഇംഗ്ലണ്ടിലെ കോൺ‌വാളിൽ താമസിക്കുന്ന അഗ്നിശമന സേനാംഗവും മൂന്ന് കുട്ടികളുടെ അച്ഛനുമായ ആദം മാർട്ടിന്റെ കഥയാണ്.
 
സെപ്റ്റംബറിൽ സിനിമ കാണാൻ പോയതാണ്. അപ്പോൾ കഴിച്ച പോപ്‌കോണിന്റെ  പിൻ‌ പല്ലിൽ കുടുങ്ങി. അത് നീക്കം ചെയ്യാൻ   ആള് പഠിച്ച പണി പതിനെട്ടും നോക്കി . മൂന്ന് ദിവസമായിട്ടും പോപ്‌കോൺ നീക്കംചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഭക്ഷണം നീക്കംചെയ്യാൻ പേനയുടെ അടപ്പ്, ടൂത്ത്പിക്ക്, വയർ കഷ്ണം, ഒക്കെ ഉപയോഗിച്ചതായി അദ്ദേഹം പറയുന്നു, പക്ഷേ ഒന്നും വിജയിച്ചില്ല, അതിനായുള്ള ശ്രമത്തിനിടെ അയാളുടെ ചുറ്റുമുള്ള മോണയ്ക്ക് മുറിവും ഉണ്ടായി.
 
ഒരാഴ്ചയ്ക്ക് ശേഷം, മാർട്ടിന് രാത്രി വിയർപ്പ്, ക്ഷീണം, തലവേദന എന്നിവ അനുഭവപ്പെടാൻ തുടങ്ങി. ഒടുവിൽ ഇത് എൻഡോകാർഡിയത്തിന്റെ  അണുബാധയായിരിക്കും എന്ന് ഡോക്ടറുമാരും സംശയിക്കാൻ തുടങ്ങി. വായ, ചർമ്മം, കുടൽ എന്നിവയിൽ നിന്നുള്ള ബാക്ടീരിയകൾ രക്തത്തിൽ പ്രവേശിക്കുമ്പോഴാണ് ഈ അണുബാധ ഉണ്ടാകുന്നത്.
 
അസുഖം തുടർന്നപ്പോൾ അദ്ദേഹം റോയൽ കോൺവാൾ ആശുപത്രിയിൽ പോയി.പരിശോധനകൾക്കായി അതേ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കാൻ ചെയ്തപ്പോൾ അണുബാധ മൂലം ഹൃദയത്തിന് കേടുപാടുകൾ സംഭവിച്ചു എന്ന് മനസിലായി. പിന്നീട് മിട്രൽ വാൽവ് നന്നാക്കാനും അയോർട്ടിക് വാൽവ് മാറ്റിസ്ഥാപിക്കാനും വേണ്ടി ഏഴ് മണിക്കൂർ ഹൃദയ ശസ്ത്രക്രിയ നടത്തി.
 
“വാൽവുകൾ ബാക്ടീരിയ തിന്നു, ” ആദം പറഞ്ഞു. “ഞാൻ ഇനി ഒരിക്കലും പോപ്‌കോൺ കഴിക്കുന്നില്ല". “ഇത്രയും നിസാരമായ ഒരു കാര്യത്തിന് ഇങ്ങനെ കഷ്ടപ്പെടേണ്ടി വരുമെന്ന് വിചാരിച്ചില്ല. പല്ലുവേദന, മോണയിൽ രക്തസ്രാവം, എന്നിവ കണ്ടാൽ എല്ലാവരും ഉടനെ പരിശോധിക്കണം, ” “ നിങ്ങളുടെ മോണകൾ നിങ്ങളുടെ ഹൃദയത്തിലേക്കുള്ള ഒരു ബാക്ടീരിയ ഹൈവേയാണ്.”ആദം പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ആഹാരങ്ങളാണോ കഴിക്കുന്നത് ? എങ്കിൽ പുകവലിയെക്കാൾ മാരകം !