Webdunia - Bharat's app for daily news and videos

Install App

പ്രസവാനന്തര ഡിപ്രഷന്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും വരാം!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 ഫെബ്രുവരി 2023 (14:20 IST)
ഡിപ്രഷന്‍ അഥവാ വിഷാദാവസ്ഥ രണ്ടുവര്‍ഷമായി ചെറുപ്പക്കാര്‍ക്കിടയില്‍ സാധാരണമായി കാണുകയാണ്. കൊവിഡാണ് പ്രധാനകാരണം. രോഗഭയം, സാമ്പത്തികമായ ഉത്കണ്ഠ തുടങ്ങി പലകാരണങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ടെന്ന് കരുതാം. ഇനി കാരണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ വിഷാദമായ മൂഡ് ഉണ്ടാകാം. സ്ത്രീകളില്‍ പ്രസവാനന്തരം ഉണ്ടാകുന്ന വിഷാദത്തെയാണ് പോസ്റ്റുപാര്‍ടെം ഡിപ്രഷന്‍ എന്നു പറയുന്നത്. പക്ഷെ ഇത് പലരും ശ്രദ്ധിക്കാറില്ല. ഇത് കൂടുതല്‍ അപകടം ഉണ്ടാക്കാം. കുഞ്ഞിനെ അപായപ്പെടുത്താനും മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട മാതാവ് ചിലപ്പോള്‍ ശ്രമിച്ചേക്കാം. 
 
പങ്കാളിയുടെ സപ്പോര്‍ട്ടാണ് ഈസമയത്ത് വേണ്ടത്. പക്ഷെ സ്ത്രീകള്‍ക്ക് മാത്രമല്ല, കുഞ്ഞുജനിക്കുന്ന കാലത്ത് പിതാവിനും മൂഡ് ചെയിഞ്ചും ഉത്കണ്ഠയും ഡിപ്രഷനുമൊക്കെ ഉണ്ടാകാറുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. പിതാക്കളില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഇത്തരത്തില്‍ മൂഡ് വ്യതിയാനങ്ങള്‍ ഉണ്ടാകാറുണ്ടെന്നാണ് ഈയടുത്ത് ആസ്‌ട്രേലിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. പത്തുപേരില്‍ ഒരാള്‍ക്ക് ഇത് ഡിപ്രഷനിലേക്കും നയിക്കാം. 
 
പുരുഷന്മാരിലെ ഇത്തരം പ്രശ്‌നങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല. അഥവാ ശ്രദ്ധിച്ചാലും പരിഗണനയും ലഭിക്കില്ല. എന്നാല്‍ ഇത് വലിയ ആരോഗ്യപ്രശ്‌നമാണ്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആണുങ്ങള്‍ വലിയ സമ്മര്‍ദ്ദത്തില്‍ പെടാറുണ്ട്. പല സംശയങ്ങളും ആശങ്കകളും ഇക്കാലത്ത് അവരെ അലട്ടും. ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയകളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതായി കാണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ചൂടുകാലത്ത് ആശ്വാസം; എ.സി ഇല്ലാതെ തന്നെ മുറി തണുപ്പിക്കാൻ വഴികളുണ്ട്

Fatty Liver: ഫാറ്റി ലിവര്‍ അപകടകാരി, ചോറ് അമിതമായാലും പ്രശ്‌നം

ചക്കപ്പഴത്തിന്റെ പത്ത് ആരോഗ്യ ഗുണങ്ങള്‍ അറിയണം

ഒരു വിശ്വാസത്തില്‍ മാത്രം എല്ലാ കാലവും അടിയുറച്ച് നില്‍ക്കുന്നവരായിരിക്കില്ല പക്വതയുള്ളവര്‍, നിങ്ങള്‍ പക്വമതികളാണോ

മഞ്ഞപ്പിത്തത്തെ സാധാരണ പനിയായി കാണരുത്; രൂക്ഷമായാല്‍ മരണത്തിനു സാധ്യത

അടുത്ത ലേഖനം
Show comments