പ്രസവശേഷമുള്ള സ്ത്രീകളുടെ മാനസിക ആരോഗ്യം ആങ്ങനെ അധികം ശ്രദ്ധിക്കപ്പെടാറില്ല. എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ് പ്രസവാനന്തരം ഡിപ്രഷന്‍ അഥവാ പോസ്റ്റ് പാര്‍ടെം ഡിപ്രഷന്‍. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 20മുതല്‍ 25 ശതമാനം പുതിയ അമ്മമാരില്‍ രോഗം കാണുന്നുണ്ട്.
ഉറക്കക്കുറവുള്ളവരിലും തൈറോയിഡ്, പ്രമേഹം ഉള്ളവരിലും ഡിപ്രഷന്‍ വരാന്‍ സാധ്യതയുണ്ട്. പുകവലിയും മദ്യപാനവും ഉള്ളവരിലും ഇത് വരാം. ആത്മഹത്യ പ്രവണതയും അതിയായ ദുഃഖവും ഉത്കണ്ഠയും ഈ സമയത്ത് ഉണ്ടാകാം. കാരണമില്ലാത്ത ഇത്തരം അസ്വസ്ഥത തോന്നിയാല്‍ അടുത്തുള്ളവരോടോ ഡോക്ടറോടോ പറയേണ്ടതാണ്.