Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
, വ്യാഴം, 13 ജൂണ്‍ 2019 (19:44 IST)
പ്രഗ്നന്‍സി കിറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ സംശയമുള്ളവരാണ് ഭൂരിഭാഗം പേരും. ഇത് സംബന്ധിച്ച് കൃത്യമായ അറിവില്ലായ്‌മയാണ് പല തെറ്റിദ്ധാരണകള്‍ക്കും കാരണം.

പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കുമ്പോള്‍ പ്രധാനമായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. രാവിലെ എഴുന്നേറ്റ ഉടന്‍ പരിശോധന നടത്തിയാല്‍ ഫലം കൃത്യമായി അറിയാന്‍ കഴിയും. പരിശോധനയ്‌ക്ക് ഉപയോഗിക്കുന്ന മൂത്രത്തിന്റെ അളവും ശ്രദ്ധിക്കണം.

ഗര്‍ഭം ധരിച്ച് മൂന്നാഴ്ചകള്‍ക്കുള്ളില്‍ ശരിയായ ഫലം പ്രഗ്നന്‍സി കിറ്റുകള്‍ നല്‍കും. ആര്‍ത്തവം തെറ്റുന്നതിന്റെ അടുത്ത ദിനം തന്നെ പരിശോധിക്കാമെങ്കിലും ഫലം കൃതൃമായിരിക്കണമെന്നില്ല. ഫലം പോസിറ്റീവാണെങ്കില്‍ മൂന്നാഴ്ച്ച മുമ്പ് തന്നെ ഗര്‍ഭധാരണം നടന്നുവെന്ന് ഉറപ്പിക്കാം.

സാധാരണ ഗതിയില്‍ ഗര്‍ഭിണിയല്ലെങ്കില്‍ നെഗറ്റീവ് ഫലമായിരിക്കും പ്രഗ്നന്‍സി കിറ്റുകള്‍ നല്‍കുക. കിറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. കാലാവധി കഴിഞ്ഞോ എന്ന കാര്യവും പ്രധാനമാണ്. എന്നാൽ പ്രഗ്നന്‍സി കിറ്റ് എപ്പോഴും കൃതൃമായ ഫലം നൽകണമെന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാപ്പി വില്ലനാണെന്ന് തെറ്റിദ്ധരിക്കരുത്, കാപ്പിയെ സൂപ്പർസ്റ്റാറാക്കുന്നത് ഈ ഗുണങ്ങൾ !