Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇക്കാരണങ്ങള്‍ കൊണ്ടാണ് ഡോക്ടര്‍മാര്‍ സിസേറിയന് നിര്‍ദേശിക്കുന്നത്

ഇക്കാരണങ്ങള്‍ കൊണ്ടാണ് ഡോക്ടര്‍മാര്‍ സിസേറിയന് നിര്‍ദേശിക്കുന്നത്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (14:01 IST)
സിസേറിയന്‍ പ്രസവത്തിന്റെ പ്രധാന ഗുണം അത് അമ്മയുടേയും കുഞ്ഞിന്റെയും ജീവന്‍ സുരക്ഷിതമാക്കുന്നുവെന്നതാണ്. സിസേറിയന്‍ നടത്താന്‍ പല കാരണങ്ങള്‍ ഉണ്ട്. അമ്മയുടെ ആരോഗ്യപ്രശ്നങ്ങള്‍, കുഞ്ഞിന്റെ ആരോഗ്യം എന്നിവ ഇതില്‍ വലിയ പങ്കുവഹിക്കുന്നു. പ്രസവ സമയത്ത് കുഞ്ഞ് എന്തെങ്കിലും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നെന്ന് തോന്നിയാല്‍ ഉടന്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ സാധിക്കും. 
 
മാതാവിന് ഹൃദ്രോഗമോ പ്ലാസന്റാ പ്രീവിയ തുടങ്ങിയ അവസ്ഥകള്‍ ഉണ്ടെങ്കില്‍ നോര്‍മല്‍ ഡെലിവറിക്കായി ഡോക്ടര്‍മാര്‍ റിസ്‌ക് എടുക്കാന്‍ നില്‍ക്കില്ല. സ്വാഭാവിക പ്രസവത്തെ പോലെ സിസേറിയന് കൂടുതല്‍ ദിവസം കാത്തിരിക്കേണ്ടി വരില്ല എന്നതും ഗുണമാണ്. സിസേറിയന്‍ എന്നത് ഒരു വലിയ സര്‍ജറി എന്നതാണ് ഇതിന്റെ പ്രധാന ബുദ്ധിമുട്ട്. സര്‍സറി എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോ അതൊക്കെ സിസേറിയനും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബ്ലീഡിങ്, ഇന്‍ഫക്ഷന്‍, ബ്ലഡ് ക്ലോട്ട്, എന്നിവയൊക്കെ ഉണ്ടാകാം. മറ്റൊന്ന് ദീര്‍ഘനാള്‍ ആശുപത്രിയില്‍ കഴിയേണ്ടി വരും എന്നതാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിരലുകളില്‍ വേദനയുണ്ടെങ്കില്‍ കൊളസ്‌ട്രോള്‍ പരിശോധിക്കണം