Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ramadan Fasting: ഗുണങ്ങള്‍ മാത്രമല്ല ഒട്ടേറെ ദോഷങ്ങളും ഉണ്ട്; നോമ്പ് എടുക്കുന്നവര്‍ ആരോഗ്യം ശ്രദ്ധിക്കണം

ശാരീരികമായി ഒട്ടേറെ ദോഷങ്ങളും നോമ്പിന് ഉണ്ട്. പുലര്‍ച്ചെ നന്നായി ഭക്ഷണം കഴിച്ച് പിന്നീട് ഭക്ഷണം കഴിക്കുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്

Ramadan Fasting: ഗുണങ്ങള്‍ മാത്രമല്ല ഒട്ടേറെ ദോഷങ്ങളും ഉണ്ട്; നോമ്പ് എടുക്കുന്നവര്‍ ആരോഗ്യം ശ്രദ്ധിക്കണം
, വ്യാഴം, 23 മാര്‍ച്ച് 2023 (10:52 IST)
Ramadan Fasting: ഇസ്ലം മതവിശ്വാസികള്‍ റംസാന്‍ വ്രതം ആരംഭിച്ചു. ഇനി ഒരു മാസക്കാലം നോമ്പും പ്രാര്‍ത്ഥനയുമായി ചെലവഴിക്കുകയാണ് ചെയ്യുക. സൂര്യന്‍ ഉദിക്കുന്ന സമയം മുതല്‍ സൂര്യന്‍ അസ്തമിക്കുന്ന സമയം വരെ ഭക്ഷണം കഴിക്കില്ല എന്നതാണ് ഇസ്ലം മതവിശ്വാസികളുടെ നോമ്പിന്റെ പ്രത്യേകത. ഭൗതികമായ എല്ലാ സുഖങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക, ആത്മനിയന്ത്രണം അഭ്യസിക്കുക, ശരീരത്തേയും ആത്മാവിനേയും ശുദ്ധീകരിക്കുക എന്നിവയാണ് നോമ്പിന്റെ ലക്ഷ്യം. 
 
അതേസമയം, ശാരീരികമായി ഒട്ടേറെ ദോഷങ്ങളും നോമ്പിന് ഉണ്ട്. പുലര്‍ച്ചെ നന്നായി ഭക്ഷണം കഴിച്ച് പിന്നീട് ഭക്ഷണം കഴിക്കുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. ഇത് ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളേയും സാരമായി ബാധിക്കുന്നുണ്ടെന്നാണ് പഠനം. ചൂടുകാലത്താണ് ഇസ്ലം മതവിശ്വാസികള്‍ നോമ്പ് ആരംഭിക്കുന്നത്. നോമ്പ് സമയത്ത് വെള്ളം പോലും കുടിക്കുന്നില്ല. കനത്ത ചൂടുള്ളപ്പോള്‍ മണിക്കൂറുകളോളം വെള്ളം പോലും കുടിക്കാത്തത് ശരീരത്തില്‍ നിര്‍ജലീകരണത്തിനു കാരണമാകുന്നു. ചൂടുകാലത്ത് പൊതുവെ വെള്ളം ധാരാളം കുടിക്കേണ്ട സമയമാണ്. 
 
വൈകിട്ട് നോമ്പ് തുറക്കുന്ന സമയത്ത് കൂടുതല്‍ പേരും അധികം കലോറി അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നത്. മണിക്കൂറുകളോളം പട്ടിണി കിടന്ന ശേഷം കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. നോമ്പ് തുറക്കുന്ന സമയത്ത് വളരെ ലഘുവായ ഭക്ഷണം കഴിക്കുകയാണ് ഇതിനു പ്രതിവിധി. നോമ്പ് എടുക്കുന്നവരില്‍ തലവേദന, തലകറക്കം, ഓക്കാനം, രക്തസമ്മര്‍ദ്ദം കുറയല്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏറ്റകുറച്ചില്‍ എന്നിവയും പ്രകടമാകുന്നു. പ്രമേഹം ഉള്ളവരില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നോമ്പ് പ്രതികൂലമായി ബാധിക്കും. ഗര്‍ഭിണികള്‍, കുട്ടികള്‍, കഠിനമായ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ നോമ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉചിതം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Tuberculosis Day: ലോകത്ത് ആളുകള്‍ മരിക്കുന്നതില്‍ പ്രധാനപ്പെട്ട പത്തിലൊരു കാരണം ക്ഷയം