Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസവും രാവിലെ ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ്, ഗുണങ്ങളേറെ

Beetroot Juice

അഭിറാം മനോഹർ

, വെള്ളി, 6 ജൂണ്‍ 2025 (19:58 IST)
പ്രകൃതിദത്തമായ നിറവും രുചിയും മാത്രമല്ല, അതിനോടൊപ്പം നിരവധി ആരോഗ്യഗുണങ്ങളും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. മലയാളികള്‍ക്ക് ഏറെ പരിചിതമായ ബീറ്റ്റൂട്ട് ജ്യൂസായും കുടിക്കാവുന്നതാണ്. ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിയാല്‍ അതിനനുസരിച്ചുള്ള ഗുണങ്ങളും ശരീരത്തിന് ലഭിക്കും. അവ എന്തെല്ലാമെന്ന് നോക്കാം.
 
  
 1. വിറ്റാമിനുകളും മിനറലുകളും കൊണ്ട് സമ്പന്നം
 
ബീറ്റ്‌റൂട്ടില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, ഫോളേറ്റ്, മാഗ്‌നീഷ്യം, പൊട്ടാസിയം എന്നിവ വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്.
 
 2. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതില്‍ സഹായിക്കും
 
ബീറ്റ്‌റൂട്ടില്‍ ഉള്ള നൈട്രേറ്റുകള്‍ രക്തക്കുഴലുകള്‍ വിസ്താരമാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതുവഴി ഹൃദയത്തിലെ സമ്മര്‍ദ്ദം കുറയുകയും, ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു.
 
3. അമിതവണ്ണം കുറക്കാന്‍ സഹായകമായ അഹാരം
 
കുറഞ്ഞ കലോറി ഉള്ള ബീറ്റ്‌റൂട്ട്, വിശപ്പു തൃപ്തിപ്പെടുത്തുന്നതിനൊപ്പം അമിതവണ്ണം കുറക്കാനും സഹായിക്കുന്നു. വെജിറ്റബിള്‍ ഡൈറ്റില്‍ ഉള്‍പ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ ഒരു ഐറ്റമാണ് ഇത്.
 
4. ചര്‍മ്മത്തിന്റെയും കണ്ണുകളുടെ ആരോഗ്യത്തിനും ഉത്തമം
 
വിട്ടാമിന്‍ സി പോലുള്ള ആന്റി-ഓക്സിഡന്റുകള്‍, ചര്‍മ്മത്തിന് തിളക്കം നല്‍കുകയും, മുകം ആരോഗ്യകരമാകാനും സഹായിക്കുകയും ചെയ്യുന്നു. കൂടാതെ പ്രമേഹ രോഗികള്‍ക്കും ബീറ്റ്‌റൂട്ട് സുരക്ഷിതമായ ഒരു ആഹാരമാണ്.
 
 5. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
 
ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവ ശരീരത്തെ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും എതിരായി പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
 
 6. ദഹന വ്യവസ്ഥ മെച്ചപ്പെടുത്തുന്നു
 
ബീറ്റ്‌റൂട്ടില്‍ ധാരാളം നാരുകള്‍ (fiber) അടങ്ങിയിരിക്കുന്നു. ഇതുവഴി ദഹന ക്രിയ മെച്ചപ്പെടുകയും, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു.
 
 7. അനീമിയ ഉള്ളവര്‍ക്ക് ഉത്തമം
 
ബീറ്റ്‌റൂട്ട് ഒരു നല്ല അയേണ്‍ ഉറവിടം കൂടിയാണ്. അതിനാല്‍ അനീമിയ ഉള്ളവര്‍ക്കും ഇരുമ്പ് കുറവുള്ള ഭക്ഷണം വേണ്ടവര്‍ക്കും ഇത് ദിവസേന ഉള്‍പ്പെടുത്താവുന്ന മികച്ച ദ്രാവക ആഹാരമാണ്.
 
 8. കരളിന്റെ ആരോഗ്യത്തിനും ഗുണകരം
 
ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റെയ്ന്‍ എന്ന ഘടകം കരളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുപോകുന്നത് തടയുകയും, കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദന ഉണ്ടാകാറുണ്ടോ? എന്തുകൊണ്ടാണിങ്ങനെ വരുന്നതെന്നറിയാമോ?