Webdunia - Bharat's app for daily news and videos

Install App

ഭക്ഷണം കഴിച്ചശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണം ഇതാകാം

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2023 (09:15 IST)
ഉച്ചഭക്ഷണമെല്ലാം കഴിച്ചിരിക്കുമ്പോള്‍ മധുരമുള്ളത് എന്തെങ്കിലും കഴിക്കാന്‍ തോന്നാറുണ്ടോ? പലര്‍ക്കും അനുഭവപ്പെടുന്ന ഒരു പ്രശ്‌നമാണിത്. ഭാരം കുറയ്ക്കാന്‍ നോക്കുന്നവര്‍ക്കാണ് ഈ ആസക്തി കാരണം ബുദ്ധിമുട്ടുണ്ടാവുക. എന്തെന്നാല്‍ ദിവസങ്ങള്‍ കൊണ്ട് കുറച്ച ഭാരമെല്ലാം ഈ മധുരതീറ്റ അവതാളത്തിലാക്കും.
 
പകല്‍ സമയത്ത് ആവശ്യത്തിന് ഭക്ഷണം ശരീരത്തിലെത്തിയില്ലെങ്കില്‍ വിശപ്പിന്റെ ഹോര്‍മോണ്‍ ആയ ഗ്രെലിന്‍ പ്രവര്‍ത്തിക്കുന്നതാണ് മധുരത്തിനോട് ആസക്തിയുണ്ടാക്കുന്നത്. ഭക്ഷണശേഷം ദഹനം നടത്തുക എന്നത് ഭാരമേറിയ ജോലിയായതിനാല്‍ ശരീരം മധുരം ആവശ്യപ്പെടാം. ദഹനത്തിനും അതുകഴിഞ്ഞുള്ള പോഷകങ്ങളെ ആഗിരണം ചെയ്യുന്ന പ്രവര്‍ത്തിനുമുള്ള ഊര്‍ജം മധുരത്തില്‍ നിന്നും ലഭിക്കും. ആവശ്യത്തിന് ഉറക്കമില്ലാത്തതും വിശ്രമത്തിന്റെ കുറവുമെല്ലാം ഈ ശരീരം മധുരം ആവശ്യപ്പെടുന്നതിന് കാരണമാകാം.
 
അതിനാല്‍ തന്നെ ഈ ശീലം ഉപേക്ഷിക്കണമെന്നുള്ളവര്‍ ആവശ്യത്തിന് ഉറക്കവും വിശ്രമവും ശരീരത്തിന് നല്‍കാന്‍ ശ്രമിക്കുകയും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം കുട്ക്കുകയും വേണം. ചെറുതായി മധുരം കഴിക്കുമ്പോള്‍ ഊര്‍ജം ലഭിക്കുന്നതായി തോന്നുന്നുവെങ്കില്‍ മധുരത്തിന് ആരോഗ്യകരമായ ഓപ്ഷനുകളായ നട്ട്‌സ്,ഡാര്‍ക്ക് ചോക്‌ളേറ്റ് എന്നിവ തിരെഞ്ഞെടുക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് ഫ്രൂട്ട് ഡയറ്റ്

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയ്ക്കും!

എപ്പോഴും അനാവശ്യ ചിന്തകളും സമ്മര്‍ദ്ദവുമാണോ, ഈ വിദ്യകള്‍ പരിശീലിക്കു

സോഡിയം കുറയുമ്പോള്‍ ഗുരുതരമായ ഈ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണിക്കും

പാത്രം കഴുകിയാല്‍ കൈയില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

അടുത്ത ലേഖനം
Show comments