തിരുവനന്തപുരം : ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത 52 കേക്ക്, വൈൻ കടകൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചു. ക്രിസ്മസ്, പുതുവത്സര വിപണിയിൽ കേക്ക്, വൈൻ എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളാണ് പൂട്ടിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ഉദ്യോഗസ്ഥർ നടത്തിയ പരിശോപനയിൽ 151 സ്ഥാപനങ്ങൾക്ക് പിഴയുമിട്ടു. ഇതിനൊപ്പം 213 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഉത്സവകാല വിപണിയിലെ ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനായി വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ 258 പരിശോധനകളാണ് നടത്തിയത്.