Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vitamin D : വൈറ്റമിൻ ഡി അധികമായാലും പണിയോ? അറിയാം ഇക്കാര്യങ്ങൾ

Vitamin D : വൈറ്റമിൻ ഡി അധികമായാലും പണിയോ? അറിയാം ഇക്കാര്യങ്ങൾ

അഭിറാം മനോഹർ

, ചൊവ്വ, 12 മാര്‍ച്ച് 2024 (18:41 IST)
ശരീരത്തിന് ഏറെ അവശ്യമായ പോഷണങ്ങളില്‍ ഒന്നാണ് വിറ്റാമിന്‍ ഡി. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും മാനസികാരോഗ്യത്തിനും എല്ലുകളുടെ കരുത്ത് ഉയര്‍ത്തുന്നതിനും വിറ്റാമിന്‍ ഡി ഏറെ സഹായകരമാണ്. സൂര്യപ്രകാശത്തില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന വിറ്റമിന്‍ ആണെങ്കിലും ഓഫീസുകളില്‍ എസിയിലിരുന്ന് ജോലി ചെയ്യുന്നവരില്‍ പലര്‍ക്കും വിറ്റാമിന്‍ ഡിയുടെ അപര്യാപ്തതയുണ്ടാകാറുണ്ട്. ഇതിനാല്‍ വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ പലരും കഴിക്കാറുണ്ട്. എന്നാല്‍ ആവശ്യത്തിലധികം ഈ സപ്ലിമെന്റുകള്‍ കഴിച്ചാല്‍ പണി കിട്ടുമെന്ന് ആരോദ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
 
വിറ്റമിന്‍ ഡിയുടെ അളവ് ശരീരത്തില്‍ കൂടുന്നതോടെ ശരീരത്തില്‍ കാല്‍സ്യത്തിന്റെ അള്‍വും ഉയരുന്നു. ഇത് ഹൈപ്പര്‍ കാല്‍സീമിയ എന്ന സ്ഥിതിവിശേഷമുണ്ടാക്കും. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെയുള്ള സപ്ലിമെറ്റുകളുടെ അമിത ഉപയോഗമുണ്ടായാല്‍ വൈറ്റമിന്‍ ഡിയുടെ ഉപാപചയത്തെ ബാധിക്കുന്ന ചില രോഗങ്ങളും സംഭവിക്കാം. ഇത് വൈറ്റമിന്‍ ഡിയുടെ തോത് ക്രമാതീതമായി ഉയര്‍ത്തുന്ന ഹൈപ്പര്‍ വൈറ്റമിനോസിസിലേക്ക് നയിക്കാം.
 
ഓക്കാനം,ഛര്‍ദ്ദി,വിശപ്പില്ലായ്മ,മലബന്ധം,ക്ഷീണം,ഭാരനഷ്ടമെല്ലാമാണ് ഹൈപ്പര്‍ വൈറ്റമിനോസിന്റെ ലക്ഷണങ്ങള്‍. അമിതമായ ദാഹം, അമിതമായ തോതില്‍ മൂത്രശങ്ക,വൃക്ക കള്‍ക്ക് മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ ഇതിലൂടെ സംഭവിക്കാം. രക്തപരിശോധനയിലൂടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെയും കാല്‍സ്യത്തിന്റെയും തോത് കണ്ടെത്താന്‍ സാധിക്കും. എക്‌സറെ,എല്ലുകളുടെ സാന്ദ്രത അറിയാനുള്ള സ്‌കാനുകള്‍ എന്നിവയാണ് ഹൈപ്പര്‍ കാല്‍സിമിയയ്ക്ക് നിര്‍ദേശിക്കാറുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കുന്നു; ഒറ്റദിവസം രോഗം ബാധിച്ചത് 190 പേര്‍ക്ക്!