Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവാക്കൾക്ക് ദിവസം പരമാവധി കഴിക്കാനാവുന്നത് 2 സ്പൂൺ മദ്യം മാത്രം: പുതിയ പഠനവുമായി ലാൻസെറ്റ്

യുവാക്കൾക്ക് ദിവസം പരമാവധി കഴിക്കാനാവുന്നത് 2 സ്പൂൺ മദ്യം മാത്രം: പുതിയ പഠനവുമായി ലാൻസെറ്റ്
, ഞായര്‍, 17 ജൂലൈ 2022 (09:48 IST)
പ്രായമായവരെ അപേക്ഷിച്ച് മദ്യപാനം കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് യുവാകളിലെന്ന് പഠനം. 40 വയസിന് താഴെയുള്ളവർക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന മദ്യത്തിൻ്റെ അളവ് വെറും 2 ടേബിൾ സ്പൂൺ മാത്രമാണെന്നും പഠനത്തിൽ പറയുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേർണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
 
വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ വിശദമായ പഠനഫലങ്ങളാണ് ലാൻസെറ്റ് പഠനത്തിൽ ഉദ്ധരിച്ചിട്ടുള്ളത്. ക്യാൻസർ ഉൾപ്പടെ 22 അസുഖങ്ങളെ നിരീക്ഷിച്ചാണ് മദ്യപാനം ഉയർത്തുന്ന ഭീഷണികളെ മനസിലാക്കിയത്. 40 വയസോ അതിന് മുകളിലോ പ്രായമുള്ളവർക്ക് പരിമിതമായ അളവിലുള്ള മദ്യപാനത്തിൽ നിന്നും പ്രയോജനം നേടാമെങ്കിലും യുവാക്കൾക്ക് ഇത് തീരെ സുരക്ഷിതമല്ലെന്ന് പഠനത്തിൽ പറയുന്നു.
 
തീരെ സുരക്ഷിതമല്ലാതെ മദ്യപിക്കുന്നത് കൂടുതലും 15 മുതല്‍ 39 വയസുവരെ പ്രായമുള്ള പുരുഷന്മാരാണെന്നും പഠനം പറയുന്നു. 2020ൽ സുരക്ഷിതമല്ലാത്ത അളവീൽ മദ്യം ഉപയോഗിച്ചവരിൽ 76.7 ശതമാനവും പുരുഷന്മാരാണ്. 204 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളിൽ നിന്നാണ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിൻ പഠനം നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അള്‍സര്‍ എന്ന വില്ലനെ ആരംഭത്തിലേ തിരിച്ചറിയണം, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം