Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിന്നലിൽനിന്നും രക്ഷ നേടാൻ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കൂ !

മിന്നലിൽനിന്നും രക്ഷ നേടാൻ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കൂ !
, വെള്ളി, 19 ഏപ്രില്‍ 2019 (15:34 IST)
സംസ്ഥാനത്ത് വേനൽ മഴയോടൊപ്പം ശക്തമായ ഇടിയും മിന്നലുമാന് ഇപ്പോൾ ഉണ്ടാകുന്നത്. മിന്നലേറ്റുള്ള ആപകടങ്ങളും മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ മിന്നൽ ഏൽക്കുന്നതിനെ ചെറുക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധ നൽകണം.
 
ഇഡിയുടെയും മിന്നലിന്റെയും ലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ വീട്ടിൽ പ്ലഗുകളിൽ കണക്റ്റ് ചെയ്തിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ പ്ലഗിൽ നിന്നും ഊരി വക്കണം ഷോർട്ട് സെർക്യൂട്ട് മൂലം അപകടങ്ങൾ കുറക്കുന്നതിനാണ് ഇത്.
 
ഇടിമിന്നൽ ഉണ്ടാകുന്ന അവസരങ്ങളിൽ വീട്ടിലെ ജനാലകളും വാതിലുകളും അടച്ചിടുകയും കട്ടിയുള്ള തുണികളോ കർട്ടണുകളോ ഉപയോഗിച്ച് ജനാലക്കൾ മറക്കുകയും ചെയ്യുക. മിന്നൽ വീടിനുള്ളിലേക്ക് പ്രവേശിക്കതിരിക്കാനാണ് ഇത്.
 
മരത്തിന്റെ കട്ടിലുകളിലോ കസേരകളിലോ സരീരം നിലത്ത് സ്പർശിക്കാത്ത തരത്തിൽ വേണം നിന്നലുള്ളപ്പോൾ ഇരിക്കാൻ ലോഹ ഭഗങ്ങാളിൽ സ്പർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇടിമിന്നലുള്ള സമത്ത് കുളിക്കുന്നത് അപകടം വിളിച്ചു വരുത്തലാകും.
 
ഇനി മിന്നലുണ്ടാകുന്ന അവസരങ്ങാളിൽ വീടിന് പുറത്താണെങ്കിൽ മിന്നൽ ചെന്നെത്താത്ത സുരക്ഷിത ഇടങ്ങളിൽ ആഭയം തേടുക. മരത്തിന്റെ ചുവട്ടിൽ ഈ സമയങ്ങളിൽ ഒരിക്കലും നിൽക്കരുത്. കാറിൽ യാത്ര ചെയ്യുകയാണ് എങ്കിൽ വാഹനങ്ങളിൽ നിന്നും പുറത്തിറങ്ങി സുരക്ഷിത ഇടങ്ങാളിൽ അഭയം തേടണം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുടികൊഴിച്ചിൽ അകറ്റാൻ ഇതാ ഒരു നാട്ടുവിദ്യ !