Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുങ്കുമപ്പൂവും, കുഞ്ഞിന്റെ നിറവും; ഈ സത്യങ്ങൾ നിങ്ങൾ അറിയണം !

കുങ്കുമപ്പൂവും, കുഞ്ഞിന്റെ നിറവും; ഈ സത്യങ്ങൾ നിങ്ങൾ അറിയണം !
, ചൊവ്വ, 21 ജൂലൈ 2020 (15:47 IST)
ഗർഭകാലത്ത് ഭർത്താക്കൻ‌മാർ ഭാര്യമാർക്ക് ഏറെ വില കൊടുത്ത് വാങ്ങി നൽകുന്ന ഒരു ആഹാരം ഒരു പക്ഷേ കുങ്കുമപ്പൂവായിരിക്കും. കുങ്കുമപ്പൂവ് പാലിൽ ചേർത്ത് കഴിച്ചാൽ കുഞ്ഞിന് നല്ല നിറം ലഭിക്കും എന്നാണ് നമ്മുടെ നാട്ടിൽ പൊതുവേ വിശ്വസിക്കപ്പെടുന്നത്. ഇതിനായി പലരും വിദേശങ്ങളിൽനിന്നെല്ലാമാണ് കുങ്കുമപ്പൂവ് എത്തിക്കുന്നത്. എന്നാൽ ഇതിലെ സത്യാവസ്ഥ മറ്റൊന്നാണ്.
 
ഗർഭകാലത്ത് കുങ്കുമപ്പൂവ് പാലിൽ ചേർത്ത് കുടിക്കുന്നതിലൂടെ പിറക്കാൻ പോകുന്ന കുഞ്ഞിന് നല്ല നിറം ലഭിക്കും എന്നത് ഒരു പരീക്ഷണത്തിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. എങ്ങനെ ഇത്തരത്തിൽ ഒരു രീതി പിന്തുടർന്നു വരുന്നു എന്നതും വ്യക്തമല്ല. എന്നാൽ കുഞ്ഞിന് നിറം നൽകുന്ന കാര്യത്തിൽ മാത്രമാണ് സംശയം നിലനിൽക്കുന്നത്. കുങ്കുമപ്പൂവ് ഗർഭിണികൾക്ക് നൽകുന്ന ആരോഗ്യ ഗുണങ്ങളിൽ യാതൊരു സംശയവും വേണ്ട.
 
ഗർഭകാലത്ത് സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളും ചെറുക്കാൻ കുങ്കുമപ്പൂവിന് വലിയ കഴിവുണ്ട്. ഗർഭിണികളിൽ രക്തത്തെ ശുദ്ധീകരിക്കുന്നതിനും മൂത്രാശയത്തിലും കരളിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കുങ്കുമപ്പൂവിന് പ്രത്യേക കഴിവുണ്ട്. വൃക്ക രോഗങ്ങളിൽനിന്നും സംരക്ഷണം നൽകുന്നതിനും കുങ്കുമപ്പൂവിന് സാധിക്കും.  
 
ഗർഭകാലത്ത് സ്ത്രീകൾ ഏറ്റവുമധികം നേരിടുന്ന ഒരു പ്രശ്നമാണ് ഞരമ്പുകളുടെ വലിച്ചിൽ. ഇത് തടയാൻ കുങ്കുമപ്പൂവ് കഴിക്കുന്നതിലൂടെ സാധിക്കും. ഗർഭകാലത്ത് ചർമ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ ചെറുക്കുന്നതിനും കുങ്കുമപ്പൂവിന്  കഴിവുണ്ട്.    
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു