Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിപ: സമ്പർക്കപ്പട്ടിക ഇനിയും ഉയരാമെന്ന് ആരോഗ്യമന്ത്രി

നിപ: സമ്പർക്കപ്പട്ടിക ഇനിയും ഉയരാമെന്ന് ആരോഗ്യമന്ത്രി
, തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (12:19 IST)
നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഏഴുപേരുടെ സാമ്പിൾ പരിശോധനക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്. നിലവിൽ ഹൈറിസ്‌കിലുള്ള 20 പേർ അടക്കം 188 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളതെന്നും കൂടുതൽ പേരെ കണ്ടെത്താൻ നടപടികൾ തുടങ്ങിയതായും ആരോഗ്യമന്ത്രി അറിയിച്ചു.
 
രോ​ഗ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ് . മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. ഇതിന് നിപയുമായി ബന്ധമില്ലെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോഗ്യപ്രവർത്തകരും ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല.
 
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്രവ പരിശോധനക്കായി വൈറോളജി ലാബ് സജ്ജീകരിക്കുകയാണ്. ഇതിനായി പ്രത്യേക സംവിധാനമൊരുക്കാമെന്ന് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും അറിയിച്ചിരുന്നു.നിപ ചികിത്സ മെഡിക്കൽ കോളേജിലെ മറ്റ് ചികിത്സകളെ ബാധിക്കില്ല. ആശുപത്രിയിലേക്ക് കൂടുതൽ ആരോ​ഗ്യ പ്രവർത്തകരെ ഏർപ്പെടുത്താനുള്ള നടപടി തുടങ്ങിയെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ് കോഴിക്കോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ വൈറസ്: കോഴിയിറച്ചിയും പന്നിയിറച്ചിയും മുട്ടയും ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം