Webdunia - Bharat's app for daily news and videos

Install App

മദ്യപിച്ച ശേഷം സെക്‌സ്; സ്ത്രീകളില്‍ സംഭവിക്കുന്നത്

Webdunia
വ്യാഴം, 12 ഓഗസ്റ്റ് 2021 (10:53 IST)
ആരോഗ്യകരമായ മദ്യപാനം മനുഷ്യരെ കൂടുതല്‍ ഉല്ലാസപ്രിയരും സന്തുഷ്ടരും ആക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍, മദ്യപാനം അതിരുകടക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. വീക്കെന്‍ഡുകളിലോ ആഘോഷ വേളകളിലോ മാത്രം ഏറ്റവും ചെറിയ തോതില്‍ മദ്യപിക്കുന്നത് ഒരുപരിധി വരെ ദോഷമില്ലാത്ത കാര്യമാണ്. സാവധാനം സമയമെടുത്ത് രണ്ടോ മൂന്നോ പെഗ് മാത്രം കഴിക്കുകയാണ് ആരോഗ്യകരമായ മദ്യപാനത്തിന്റെ ലക്ഷണം. മദ്യപിക്കുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും ഫ്രൂട്ട്‌സ് കഴിക്കുകയും വേണം. 
 
മദ്യപിച്ചുകൊണ്ട് സെക്‌സില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. മദ്യപിച്ച ശേഷം സെക്‌സില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ കാണുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. മദ്യപിച്ച ശേഷമാണ് പങ്കാളിക്കൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ആവേശവും സന്തോഷവും തോന്നും. സെക്‌സിനോടുള്ള താല്‍പര്യം വര്‍ധിക്കാനും പ്രതികരണ ശേഷി കൂട്ടാനും ഇത് സഹായിക്കും. വളരെ ചെറിയ തോതില്‍ മദ്യപിച്ച ശേഷം സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകളിലെ ലൈംഗിക ചോദന വര്‍ധിക്കുന്നതായി പഠനങ്ങളില്‍ പറയുന്നു. എന്നാല്‍, അമിതമായ മദ്യപാനം ലൈംഗികബന്ധത്തെ തകിടമറിക്കും. 2018 ലെ ഒരു പഠനത്തില്‍ മദ്യപിച്ച ശേഷമുള്ള ലൈംഗികബന്ധം കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്നതായി പറയുന്നു. സ്ത്രീകളില്‍ വജൈനല്‍ ലൂബ്രിക്കേഷന്‍ കുറയുന്നതായും ഓര്‍ഗാസത്തില്‍ എത്തിച്ചേരാന്‍ കൂടുതല്‍ സമയം എടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

മഞ്ഞളിന്റെ വെള്ളം കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തും, ഇക്കാര്യങ്ങള്‍ അറിയണം

ചെറിയ ചുമ വരുമ്പോഴേക്കും കഫ് സിറപ്പ് കുടിക്കുന്ന ശീലമുണ്ടോ?

ഇങ്ങനെയാണോ നിങ്ങൾ പല്ല് തേയ്ക്കുന്നത്? എങ്കിൽ പ്രശ്നമാണ്!

പ്രോട്ടീനുവേണ്ടി മാത്രം മുട്ടയുടെ വെള്ളയെ ആശ്രയിക്കുകയാണെങ്കില്‍ അത് ചിലവുള്ള കാര്യമാണ്!

അടുത്ത ലേഖനം