Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഹരിവിപണിയിൽ പണമൊഴുകുന്നു, 2021ൽ മാത്രം ഐപിഒ‌കളുടെ എണ്ണം 100 കടന്നേക്കും

ഓഹരിവിപണി
ഓഹരിവിപണിയിൽ പണമൊഴുക്ക് വർധിച്ചതോടെ പ്രാരംഭ ഓഹരി വില്പനയുമായി കൂടുതൽ കമ്പനികൾ എത്തുന്നു. എട്ട് കമ്പനികളാണ് ആറ് ദിവസത്തിനുള്ളിൽ ഐപിഒയുമായി എത്തിയത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വിപണിയിലെത്തുന്ന കമ്പനികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടാവുക.
 
ഓഗസ്റ്റ് 10വരെയുള്ള കണക്കുകൾ പ്രകാരം ഈ വർഷം 58 കമ്പനികളാണ് ഐപിഒയുമായെത്തിയത്. 2006ൽ 160 കമ്പനികളാണ് ഐപിഒയുമായെത്തിയത്. 2007ൽ 121ഉം 2010ൽ 118ഉം കമ്പനികൾ വിപണിയിലെത്തിയിരുന്നെങ്കിലും പിന്നീടങ്ങോട്ട് ശരാശരി 50ൽതാഴെ കമ്പനികളാണ് ലിസ്റ്റ്‌ചെയ്‌തിരുന്നത്. 2019ൽ 27ഉം 2020ൽ 23ഉം കമ്പനികൾ മാത്രമെ ഐപിഒ‌യുമായെത്തിയത്. എന്നാൽ ഈ വർഷം ഐപിഒകൾ 100 കവിയുമെന്ന് ഉറപ്പായിരിക്കുകയാണ്.
 
2020ൽ 15ശതമാനവും 2021ൽ ഇതുവരെ 16ശതമാനവുമാണ് നിഫ്റ്റി ഉയർന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യാഥാക്രമം 32ശതമാനവും 42 ശതമാനവും നേട്ടമുണ്ടാക്കിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് കൂടുതൽ ഇഡ് ക്യാപ്,സ്മോൾ ക്യാപ് കമ്പനികൾ ഐപിഒ‌യുമായെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഹോദരിമാരെ പീഡിപ്പിച്ചശേഷം കീടനാശിനി കുടിപ്പിച്ചു കൊലചെയ്തു