Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംതൃപ്തികരമായ ലൈംഗികബന്ധം പ്രായമായവരിലെ ഓർമശക്തി നിലനിർത്തുമെന്ന് പഠനം

സംതൃപ്തികരമായ ലൈംഗികബന്ധം പ്രായമായവരിലെ ഓർമശക്തി നിലനിർത്തുമെന്ന് പഠനം
, വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (19:12 IST)
പ്രായം കൂടും തോറും ഓര്‍മക്കുറവ് നമ്മളില്‍ പലരെയും അലട്ടാറുണ്ട്. ഇതിനെ ഒരു പരിധി വരെ തടയാനും പ്രായമായാലും ഓര്‍മ നിറം മങ്ങാതെയിരിക്കാനും സംതൃപ്തികരമായ ലൈംഗികബന്ധം സഹായിക്കുമെന്നാണ് ജേണല്‍ ഫോര്‍ സെക്‌സ് റിസര്‍ച്ചിന്റെ 2023 ജൂലൈ ലക്കത്തിലെ ഗവേഷണ ഫലത്തില്‍ പറയുന്നത്.ടെക്‌സാസ് എ ആന്‍ഡ് എം സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സസ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഷാനോണ്‍ ഷെന്നിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
 
1683 പേരിലാണ് ഗവേഷണം നടത്തിയത്. 75 മുതല്‍ 90 വരെ പ്രായമായ പുരുഷന്മാരില്‍ ആഴ്ചയില്‍ ഒന്നോ അതിലധികമോ തവണ ലൈംഗികബന്ധം പുലര്‍ത്തുന്നവര്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്തവരെ അപേക്ഷിച്ച് അഞ്ച് വര്‍ഷത്തിന് ശേഷം കൂടുതല്‍ മെച്ചപ്പെട്ട മേധാശക്തിയുണ്ടെന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത്. 62 മുതല്‍ 74 വരെ പ്രായവിഭാഗത്തിലുള്ളവരില്‍ ലൈംഗിക ബന്ധത്തിന്റെ ആവൃത്തിയല്ല മറിച്ച് നിലവാരമാണ് മേധാശക്തിയെ സ്വാധീനിക്കുന്നത്. ദീര്‍ഘകാലപങ്കാളിയുമായുള്ള ലൈംഗികബന്ധം കൂടുതല്‍ സംതൃപ്തിയും തലച്ചോറിന് ഉള്‍പ്പടെ ആരോഗ്യഗുണങ്ങളും നല്‍കുമെന്ന് എവരിഡേ ഹെല്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷിക്കാഗോ സര്‍വകലാശായിലെ സോഷ്യോളജി പ്രഫസറായ ലിന്‍ഡ വൈറ്റും അഭിപ്രായപ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചില ഭക്ഷണങ്ങളുടെ ഗന്ധംപോലും പ്രമേഹം വര്‍ധിപ്പിക്കും!