Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയില്‍ ലൈംഗിക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാത്തവിധം പകര്‍ച്ച വ്യാധിയായി പടരുന്നതായി റിപ്പോര്‍ട്ട്

Sexual Ill Health Malayalam Tips

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 2 ഫെബ്രുവരി 2024 (09:19 IST)
അമേരിക്കയില്‍ ലൈംഗിക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാത്തവിധം പകര്‍ച്ച വ്യാധിയായി പടരുന്നതായി റിപ്പോര്‍ട്ട്. ദി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അമേരിക്കയില്‍ സിഫിലീസ് രോഗം കൂടുന്നതായി റിപ്പോര്‍ട്ടിലുണ്ട്. 2018നും 2022നും ഇടയില്‍ 80ശതമാനത്തോളം വര്‍ധനവാണ് രോഗികളില്‍ ഉണ്ടായിരിക്കുന്നത്. ഇത് ഗൗരവമായി എടുത്ത് ഉടന്‍ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. അമേരിക്കയില്‍ 2.5 മില്യണിലധികം പേര്‍ക്കാണ് വിവിധങ്ങളായ ലൈംഗിക രോഗങ്ങള്‍ ബാധിച്ചിരിക്കുന്നത്. 
 
ഇതില്‍ സിഫിലീസ് പകര്‍ച്ചവ്യാധിയാണ് ഇപ്പോള്‍ കൂടുന്നത്. അമേരിക്കയില്‍ കൊവിഡ് പകര്‍ച്ചവ്യാധിയുണ്ടായപ്പോഴും എംപോക്‌സ് പകര്‍ച്ചവ്യാധിയുണ്ടായപ്പോഴുമുള്ള ജാഗ്രത ഇതില്‍ കാണിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്വസനപ്രശ്‌നങ്ങളെ അകറ്റാം, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കു