Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രമേഹ രോഗികളില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകും; കൃത്യമായ ചികിത്സ തേടിയില്ലെങ്കില്‍ ലൈംഗിക ജീവിതം താറുമാറാകും !

പ്രമേഹ രോഗികളില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകും; കൃത്യമായ ചികിത്സ തേടിയില്ലെങ്കില്‍ ലൈംഗിക ജീവിതം താറുമാറാകും !
, വ്യാഴം, 27 ഏപ്രില്‍ 2023 (12:19 IST)
പ്രമേഹരോഗം ലൈംഗിക പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് മിക്കവര്‍ക്കും അറിയില്ല. പ്രമേഹരോഗികളില്‍ ലൈംഗികതയോട് താല്‍പര്യക്കുറവ് തോന്നിയേക്കാം. അതിനു പല കാരണങ്ങളുണ്ട്. ലിംഗോദ്ധാരണക്കുറവാണ് പ്രമേഹരോഗികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. പ്രമേഹ രോഗികളായ സ്ത്രീകളിലും പുരുഷന്‍മാരിലും ലൈംഗിക പ്രശ്‌നങ്ങള്‍ കാണാറുണ്ടെങ്കിലും പുരുഷന്‍മാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, ലൈംഗിക താല്‍പര്യക്കുറവ് എന്നിവയാണ് പ്രമേഹരോഗികളായ പുരുഷന്‍മാര്‍ നേരിടുന്ന പ്രധാന ലൈംഗിക പ്രശ്‌നങ്ങള്‍. 
 
സാധാരണ വ്യക്തികളില്‍ സംഭവിക്കുന്ന ലിംഗോദ്ധാരണക്കുറവിന്റെ നാല് മടങ്ങാണ് പ്രമേഹരോഗികളില്‍. മാത്രമല്ല സമപ്രായക്കാരേക്കാള്‍ 10-15 വര്‍ഷം മുന്‍പ് തന്നെ പ്രമേഹരോഗികളില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ വന്നെത്താനുള്ള സാധ്യതയുണ്ട്. പ്രായം, പ്രമേഹത്തിന്റെ തീവ്രത, മറ്റ് അനുബന്ധ രോഗങ്ങള്‍, പ്രമേഹസംബന്ധമായ സങ്കീര്‍ണതകള്‍ തുടങ്ങി പല കാര്യങ്ങളെ ആശ്രയിച്ചാണ് പ്രമേഹ രോഗികളില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ സംഭവിക്കുക. 
 
ധമനികളിലെ ജരിതാവസ്ഥയും അടവുകള്‍ക്കുള്ള സാധ്യതയും പ്രമേഹരോഗിയില്‍ ഉദ്ധാരണത്തകരാറുണ്ടാക്കുന്നു. ഇതേ ധമനീപ്രശ്‌നങ്ങള്‍ ശരീരത്തിലെവിടെയും സംഭവിക്കാം, ഹൃദയത്തിലും. ചുരുക്കിപ്പറഞ്ഞാല്‍ ഉദ്ധാരണക്കുറവ് ബാധിച്ച പ്രമേഹരോഗിക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടക്കുമ്പോള്‍ അസാധാരണമായ കിതപ്പ്, സ്റ്റെപ്പുകള്‍ കയറാന്‍ പ്രയാസം; ഹൃദയസംബന്ധമായ രോഗങ്ങളുടെ തുടക്കമായിരിക്കാം, ഡോക്ടറെ കാണാന്‍ വൈകരുത്