ഷവര്‍മയ്ക്കായി ഉപയോഗിക്കുന്ന ചിക്കന്‍ നല്ല രീതിയില്‍ വേവാത്തത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ഷവര്‍മ പാചകം ചെയ്യുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പലപ്പോഴും ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ചിക്കന്‍ ശരിയായ രീതിയില്‍ വേവിക്കാറില്ല. ഇത് ഭക്ഷ്യവിഷബാധയ്ക്ക് പോലും കാരണമായേക്കും.
പൂര്‍ണമായും ചിക്കന്‍ വേവിക്കാന്‍ കഴിയുന്ന മെക്കനൈസ്ഡ് മെഷീന്‍ മാത്രമേ ഷവര്‍മ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവൂ. അതില്‍ നിശ്ചിത അളവില്‍ മാത്രമേ ചിക്കന്‍ വയ്ക്കാന്‍ പാടുള്ളൂ. ചിക്കന്റെ എല്ലാ ഭാഗവും പൂര്‍ണമായും വെന്തു എന്ന് ഉറപ്പാക്കണം. ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം.