സ്ഥിരമായി ചൂടുവെള്ളത്തില്‍ കുളിക്കുന്ന ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ ചൂടുവെള്ളം ആരോഗ്യത്തിനു അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് പുരുഷന്‍മാര്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്ന ശീലം കുറയ്ക്കണം. അതിനൊരു കാരണമുണ്ട്..!
ചൂട് പുരുഷന്‍മാരുടെ പ്രത്യുല്‍പാദന ക്ഷമതയെ പ്രതികൂലമായി ബാധിക്കും. വൃഷ്ണ സഞ്ചിയിലെ താപനില വര്‍ദ്ധിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനം. ബീജസങ്കലന സമയത്ത് വൃഷണങ്ങളുടെ ഒപ്റ്റിമല്‍ താപനില ശരീര താപനിലയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കുറവാണ്. ഉയര്‍ന്ന ഊഷ്മാവില്‍ ജീവിക്കുന്നതും അനാരോഗ്യകരമായ ജീവിതശൈലിയും ബീജങ്ങളെ നശിപ്പിക്കും.
ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ബീജങ്ങളെ പെട്ടന്ന് നശിപ്പിക്കുന്നു. ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ വൃഷ്ണ സഞ്ചിയിലെ ചര്‍മത്തില്‍ ആവര്‍ത്തിച്ച് ചൂട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ബീജ സങ്കലനത്തെ ബാധിക്കും. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം പുരുഷന്‍മാര്‍ ചൂടുവെള്ളത്തില്‍ കുളിക്കുക. അപ്പോഴും വൃഷണ സഞ്ചിയില്‍ തുടര്‍ച്ചയായി ചൂട് തട്ടുന്നത് ഒഴിവാക്കണം.