Select Your Language

Notifications

webdunia
webdunia
webdunia
webdunia

തണുത്ത വെള്ളം മാത്രം കുടിക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? ദൂഷ്യഫലങ്ങള്‍ അറിഞ്ഞിരിക്കാം

തണുത്ത വെള്ളം അമിതമായി കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു

തണുത്ത വെള്ളം മാത്രം കുടിക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? ദൂഷ്യഫലങ്ങള്‍ അറിഞ്ഞിരിക്കാം
, ചൊവ്വ, 14 ഫെബ്രുവരി 2023 (16:12 IST)
തണുപ്പുള്ള സീസണില്‍ പോലും ഫ്രിഡ്ജിലെ വെള്ളം മാത്രം കുടിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ട്. തണുത്ത വെള്ളം മാത്രം കുടിക്കുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. തണുത്ത വെള്ളം കുടിക്കുന്നതിലൂടെ ആരോഗ്യത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ അറിഞ്ഞിരിക്കാം. 
 
തണുത്ത വെള്ളം അമിതമായി കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഭക്ഷണ സാധനങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും, അടിവയറ്റില്‍ വേദന തോന്നും. ശരീര താപനിലയുമായി തണുത്ത വെള്ളം കൃത്യമായി പ്രതികരിക്കാത്തതാണ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. 
 
തണുത്ത വെള്ളം കുടിക്കുന്നത് തലച്ചോറിനെ പോലും ബാധിക്കും. വളരെ നേര്‍ത്ത ഞെരമ്പുകളില്‍ സമ്മര്‍ദ്ദം കൂടാന്‍ ഇത് കാരണമാകും. അതുവഴി തലവേദന, സൈനസ് പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകും. തണുത്ത വെള്ളം കുടിക്കുന്ന സമയത്ത് തലയില്‍ പെട്ടന്ന് വേദന പോലെ തോന്നാറില്ലേ? 
 
കഴുത്തിലൂടെ ഹൃദയം, ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിവയെ നിയന്ത്രിക്കുന്ന ഒരു വാഗസ് നാഡി നമ്മുടെ ശരീരത്തില്‍ ഉണ്ട്. നിങ്ങള്‍ അമിതമായി തണുത്ത വെള്ളം കുടിക്കുകയാണെങ്കില്‍, അത് ഞരമ്പുകളെ വേഗത്തില്‍ തണുപ്പിക്കുകയും ഹൃദയമിടിപ്പും പള്‍സ് നിരക്കും മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു, ഇത് അടിയന്തിര സാഹചര്യത്തിലേക്ക് നയിച്ചേക്കാം.
 
തണുത്ത വെള്ളം നിങ്ങളുടെ ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പിനെ കഠിനമാക്കുന്നു. കൊഴുപ്പ് സംഭരിക്കപ്പെട്ട് ഒടുവില്‍ അമിത വണ്ണത്തിലേക്കും വയര്‍ ചാടുന്നതിലേക്കും ഇത് നയിക്കും. 
 
കായിക വിനോദങ്ങളിലും കഠിനമായ ജോലികളിലും ഏര്‍പ്പെട്ട ശേഷം ഉടനടി ഐസ് വാട്ടര്‍ കുടിക്കുന്നത് ഒഴിവാക്കണം. വ്യായാമത്തിന് ശേഷം നിങ്ങളുടെ ശരീരത്തിന് തണുത്ത വെള്ളം ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. വ്യായാമത്തിന് ശേഷം ഉടന്‍ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് വിട്ടുമാറാത്ത വയറുവേദനയിലേക്ക് നയിച്ചേക്കാം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഴപ്പഴത്തിന്റെ തൊലി നിസാരനല്ല, ആരോഗ്യ ഗുണങ്ങള്‍ ഏറെ!